കൊച്ചി: കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിന്റെ വാഹന തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്ത്തതകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പൊലീസ് ആണ് കോണ്‍ഗ്രസ് പ്രവവര്‍ത്തകനായ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. ജോജു ജോര്‍ജിന്റെ കാറിന്റെ പിന്‍ഭാഗത്തെ ചില്ലാണ് അടിച്ച് തകര്‍ത്തത്.
ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. പൊലീസ് എഫ്ഐആര്‍ പ്രകാരം ആറു ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടായിരിക്കുന്നത്. ജോസഫിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. വൈറ്റില ജോസഫ്.
ജോസഫിന്റെ വലതുകൈയിലും മുറിവേറ്റിരുന്നു. എന്നാല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടാതെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. രക്ത സാമ്പിള്‍ അടക്കം പൊലീസ് പരിശോധിച്ചിരുന്നു.
ജോജുവിനെതിരായ ആക്രമണത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണ് ഒന്നാം പ്രതി. ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്ക് എതിരെ 143,147,149, 253, 341, 294 (B), 497, 506 എന്നീ വകുപ്പുകളാണ് ചുമത്തിയത്.
അതേസമയം ജോജു ജോര്‍ജിനെ കോണ്‍ഗ്രസുകാര്‍ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് അന്വേഷിക്കണമെന്നും അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി പറഞ്ഞു. സിനിമാ താരത്തെ വഴിതടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്നു ധനമന്ത്രിയും ചോദിച്ചു. ജോജു മദ്യപിച്ചിരുന്നോയെന്ന് മുഖ്യമന്ത്രി തന്നെ അന്വേഷിക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.