നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിക്ക് വേണം'; ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി കോൺഗ്രസ് പ്രവർത്തകന്റെ ഭീഷണി

  'കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിക്ക് വേണം'; ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി കോൺഗ്രസ് പ്രവർത്തകന്റെ ഭീഷണി

  ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന് ഉറപ്പുനൽകാതെ വീടിന് താഴെ ഇറങ്ങില്ലെന്നാണ് പ്രവർത്തകൻ പറയുന്നത്.

  പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി ഭീഷണി മുഴക്കുന്ന പ്രവർത്തകൻ

  പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി ഭീഷണി മുഴക്കുന്ന പ്രവർത്തകൻ

  • Share this:
   കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന് വാർത്തകൾ വന്നതോടെ  അദ്ദേഹത്തിന്റെ ജന്മ നാടായ പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. വീടിന് മുകളിൽ കയറി ഒരു പ്രവർത്തകൻ ഭീഷണി മുഴക്കി. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന് ഉറപ്പുനൽകാതെ വീടിന് താഴെ ഇറങ്ങില്ലെന്നാണ് പ്രവർത്തകൻ പറയുന്നത്. ഒരു മണിക്കൂറിന് ശേഷം പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി അറിയിച്ചശേഷമാണ് പ്രവർത്തകൻ താഴെയിറങ്ങിയത്.

   Also Read- ബിജെപി സ്ഥാനാർഥികളെ ഇന്നറിയാം; സുരേഷ് ഗോപി തിരുവനന്തപുരത്ത് മത്സരിക്കുമോ? സസ്പെൻസ്

   നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ വിട്ടു തരില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. സീറ്റു ചര്‍ച്ചകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തുന്ന സമയത്തായിരുന്നു പ്രതിഷേധം. ഉമ്മൻചാണ്ടിയെത്തിയ കാറിന് ചുറ്റും പ്രവർത്തകർ വളഞ്ഞു. പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകരുടെ വികാര പ്രകടനം. ഉമ്മന്‍ചാണ്ടി എത്തിയതോടെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.

   Also Read- ഹരിപ്പാട് അമ്മയെ പോലെയെന്ന് രമേശ് ചെന്നിത്തല; നേമത്തെ സ്ഥാനാർത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മൻചാണ്ടി

   ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് അണികളുടെ പ്രതിഷേധം. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. വനിതാ പ്രവര്‍ത്തകരടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. അമ്പത് വര്‍ഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

   Also Read-Assembly Election 2021 | കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാർഥിയാക്കി മുസ്ലീം ലീഗ്: കുന്ദമംഗലത്ത് ദിനേശ് പെരുമണ്ണ യുഡിഎഫ് സ്വതന്ത്രൻ

   അതേ സമയം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സിരിക്കും. സംസ്ഥാനത്താകെ പ്രചാരണം നടത്തേണ്ട ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുകയാണ് വേണ്ടതെന്ന് കെ സി ജോസഫ് പറഞ്ഞു. താന്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടി തന്നെ വീട്ടിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി സി സി നേതൃത്വം എഐസിസിക്ക് കത്തയച്ചു.

   Also Read- Assembly Election 2021 | കോൺഗ്രസിന്റെ 81 സീറ്റുകളിലെ സ്ഥാനാർഥികളെ തീരുമാനിച്ചു; എംപിമാര്‍ മത്സരിക്കില്ലെന്ന് നേതാക്കൾ

   കേരളത്തില്‍ ബിജെപിയുടെ ഏകസീറ്റായ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഒരു പ്രമുഖ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ഉമ്മന്‍ ചാണ്ടി തന്നെ നേമത്ത് ബിജെപിയെ നേരിടുന്നത് സംസ്ഥാനത്താകെ അനുകൂല പ്രതികരണമുണ്ടാക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.
   Published by:Rajesh V
   First published:
   )}