ആലപ്പുഴ: ലൈഫ് മിഷനിൽ വീട് നിർമ്മാണത്തിനുള്ള പണം അനുവദിച്ച് കിട്ടിയിട്ടും പണി പൂർത്തിയാക്കാന്‍ കഴിയാതെ വന്ന കുടുംബത്തിന് താങ്ങായി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും.എരുവ സ്വദേശി പ്രഭക്കും കുടുംബത്തിനുമാണ് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും സഹായവുമായി രംഗത്തെത്തിയത്.
വീട് നിർമ്മിക്കാൻ ലൈഫ് മിഷൻ വഴി കിട്ടിയ പണം പോരാതെ വന്നതാണ് വീട് പണിക്ക് തടസമായത്. ലൈഫ് ഭവന പദ്ധതി പ്രകാരം സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ ലഭിച്ചെങ്കിലും ഈ തുക കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഷീറ്റ് കൊണ്ട് മറച്ച കൂരയിലായിരുന്നു എരുവ സ്വദേശി പ്രഭയും കുടുംബവും കഴിഞ്ഞിരുന്നത്. ഇവർക്കൊപ്പം സഹോദരങ്ങളായ സുനി, ശാന്തി, സുനിൽ, മാതൃ സഹോദരി ചെല്ലമ്മ എന്നിവരുമുണ്ടായിരുന്നു. കായംകുളം കോൺഗ്രസ് പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെയും വാർഡ് കൗൺസിലർ അംബികയുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് വീട് നിർമ്മാണത്തിനുള്ള ബാക്കി പണം കണ്ടെത്തിയത്.
Also Read-പി.ജി ഡോക്ടർമാർ സമരം ഭാഗികമായി അവസാനിപ്പിച്ചു; ഇന്ന് രാത്രി 8 മുതൽ ഡ്യൂട്ടിയ്ക്ക് കയറും
പ്രഭയ്ക്കും കുടുംബത്തിനുമായി 12 ലക്ഷം രൂപ ചിലവിലാണ് ഇവിടെ വീട് നിർമ്മിച്ച് നൽകിയത്. വീടിൻറെ താക്കോൽ ദാന കർമ്മം മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ നിര്‍വഹിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.