അപ്പോ ശരിക്കും എത്ര പി.ജയരാജനുണ്ട്? കൺഫ്യൂഷനിലായ കോൺഗ്രസുകാർ സിപിഎം നേതാവിനെതിരെ പരാതിയുമായി

നേരത്തെ മണ്ഡലത്തിൽ ജയരാജൻ എത്തിയതു മുതൽ കോൺഗ്രസിന് വലിയ അസ്വസ്ഥതയാണെന്ന് സി.പി.എം പറയുന്നു.

News18 Malayalam | news18
Updated: October 20, 2019, 4:03 PM IST
അപ്പോ ശരിക്കും എത്ര പി.ജയരാജനുണ്ട്? കൺഫ്യൂഷനിലായ കോൺഗ്രസുകാർ സിപിഎം നേതാവിനെതിരെ പരാതിയുമായി
പി ജയരാജൻ
  • News18
  • Last Updated: October 20, 2019, 4:03 PM IST
  • Share this:
ആലപ്പുഴ: സി.പി.എം നേതാവ് പി ജയരാജൻ കണ്ണൂരിലാണ്. ഇതേ ജയരാജൻ അരൂരിൽ തങ്ങുന്നുവെന്ന് പറഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടർക്ക് കോൺഗ്രസ് പരാതി നൽകി. എന്നാൽ, അരൂരിൽ ജയരാജനെ കണ്ടെത്താനായില്ലെന്ന് അന്വേഷണത്തിനു ശേഷം പൊലീസ് കളക്ടറോട് പറഞ്ഞു. പരസ്യപ്രചരണം കഴിഞ്ഞാൽ മറ്റിടങ്ങളിൽ നിന്നുള്ളവർ മണ്ഡലം വിട്ടു പോകണമെന്നാണ് നിയമം. ഇതനുസരിച്ച് ആയിരുന്നു കോൺഗ്രസ് പരാതി നൽകിയത്.

അതേസമയം, പി ജയരാജൻ ഇന്ന് കണ്ണൂരിലുണ്ട്. ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ജയരാജൻ അരൂരിൽ തുടരുകയാണെന്ന് കാട്ടിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി കളക്ടർക്ക് പരാതി നൽകിയത്. തുറവൂർ പഞ്ചായത്തിലെ 178 ആം നമ്പർ ബൂത്ത് പരിധിയിൽ ജയരാജനുണ്ടെന്ന് കാട്ടിയായിരുന്നു പരാതി.

വിഎസ് പാടിയ കവിതയ്ക്ക് പിന്നിലെ കഥ, പോരാട്ടം, ചരിത്രം

പൊലീസ് അന്വേഷണം നടത്തിയെങ്കിലും ജയരാജനെ കണ്ടെത്താനായില്ല. നേരത്തെ മണ്ഡലത്തിൽ ജയരാജൻ എത്തിയതു മുതൽ കോൺഗ്രസിന് വലിയ അസ്വസ്ഥതയാണെന്ന് സി.പി.എം പറയുന്നു. ഊഹം വച്ച് കോൺഗ്രസ് പരാതി നൽകിയെന്ന പരിഹാസവുമുണ്ട്. ഇനിയിപ്പൊ ബിരിയാണി കിട്ടിയാലോ എന്ന മട്ടിലാണ് പരാതിയെന്നാണ് സി.പി.എം പരിഹാസം.

First published: October 20, 2019, 4:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading