• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉഭയസമ്മതലൈംഗിക ബന്ധത്തിനുശേഷം വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയ പുരുഷനെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാവില്ല: ഹൈക്കോടതി

ഉഭയസമ്മതലൈംഗിക ബന്ധത്തിനുശേഷം വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയ പുരുഷനെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാവില്ല: ഹൈക്കോടതി

യുവതിക്ക് പ്രതി വിവാഹിതനും കുടുംബസ്ഥനുമാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ഉഭയ സമ്മത പ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതെന്നും പിന്നീട് ബലാത്സഗം ആരോപിച്ചതിനെയും കോടതി വിമർശിച്ചു. 

Kerala High Court

Kerala High Court

  • Share this:
കൊച്ചി: ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി.

പാലിക്കാന്‍ ഉദേശ്യമില്ലാതെ മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍  മാത്രമേ ബലാത്സംഗമായി കണക്കാക്കാന്‍ പറ്റുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. 2018 ൽ പുനലൂർ പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിൻ്റെ ഉത്തരവ്.

Also Read-Vijay Babu | 'ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമെന്ന് പറയരുത്'; വിജയ് ബാബു കേസിൽ ഹൈക്കോടതി

യുവതിക്ക് പ്രതി വിവാഹിതനും കുടുംബസ്ഥനുമാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ഉഭയ സമ്മത പ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതെന്നും പിന്നീട് ബലാത്സഗം ആരോപിച്ചതിനെയും കോടതി വിമർശിച്ചു.  തുടര്‍ന്ന് പ്രതിക്കെതിരെ ചുമത്തിയ ഐപിസി 376, 417, 493 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കേസ് റദ്ദാക്കി.
Published by:Jayesh Krishnan
First published: