• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George| വിദ്വേഷ പ്രസംഗം: പി സി ജോർജിന്റെ ജാമ്യം റദ്ദാക്കൽ ഹർജി പരിഗണിക്കുന്നത് നീട്ടി

PC George| വിദ്വേഷ പ്രസംഗം: പി സി ജോർജിന്റെ ജാമ്യം റദ്ദാക്കൽ ഹർജി പരിഗണിക്കുന്നത് നീട്ടി

വാദം പറയാൻ കൂടുതൽ സമയം ചോദിച്ചുള്ള പിസി ജോർജിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി

  • Share this:
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന്റെ ജാമ്യത്തെ എതിർത്ത് സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്നത് നീട്ടിവച്ചു. വാദം പറയാൻ കൂടുതൽ സമയം ചോദിച്ചുള്ള പിസി ജോർജിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. അനാവശ്യമായി സമയം ചോദിച്ച് ഹർജി നീട്ടുന്നു എന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു.പ്രതിഭാഗം വാദം കേൾക്കാൻ ഈ മാസം 20ലേക്കാണ് ഹർജി മാറ്റിയത്.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് ഹർജി പരിഗണിക്കുന്നത്. പി സി ജോർജ് തിരുവനന്തപുരത്ത് നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ വിവാദ പരാമർശങ്ങൾ ആവർത്തിച്ചതിന് വീണ്ടും പൊലീസ് കേസെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

അതേസമയം, ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നാണ് പിസി ജോർജിന്റെ മറുപടി ഹർജിയിൽ പറയുന്നത്. തൃക്കാക്കര ഇലക്ഷൻ മുന്നിൽകണ്ടാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്നും പി സി ജോർജ് കോടതിയിൽ പറഞ്ഞു

ആഡംബര ബസില്‍ കൊല്ലത്ത് എത്തിച്ച പത്ത് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി‌

വില്‍പ്പനയ്ക്കായി കൊല്ലം നഗരത്തിലെത്തിച്ച വന്‍ നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ പോലീസ് പിടികൂടി. ആഡംബര ബസില്‍ കൊല്ലത്ത് എത്തിച്ച് പിക്ക് അപ്പ് വാനില്‍ കടത്തുന്നതിനിടിയില്‍ പത്ത് ചാക്കുകളിലായി സൂക്ഷിച്ച 30000 പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളാണ് പൊലീസ് പിടികൂടിയത്. പിക്കഅപ്പ് വാനും ഉത്പനങ്ങള്‍ കടത്തിയ വടക്കേവിള വില്ലേജില്‍ പളളിമുക്ക് ഗോപാലശ്ശേരി ജി.വി നഗര്‍ 203 വയലില്‍ വീട്ടില്‍ വിനു മകന്‍ വിജീഷ് (30), തൃക്കോവില്‍ വട്ടം വില്ലേജില്‍ കണ്ണനല്ലൂര്‍ സെന്‍റ് മേരി പളളിക്ക് സമീപം അനുഗ്രഹ ഭവനില്‍ നെല്‍സണ്‍ മകന്‍ സുരേഷ്(48) എന്നിവരെയും പോലീസ് പിടികൂടി.

Also Read- K-Rail കുറ്റികൾ പിൻവലിച്ചതുകൊണ്ടായില്ല; പദ്ധതി തന്നെ പിൻവലിക്കണം: UDF

അന്യസംസ്ഥാനത്ത് നിന്നും ആഡംബര ബസില്‍ വലിയ കാര്‍ട്ടണില്‍ പാഴ്സലാക്കി കുമാര്‍ ജംഗ്ഷനില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും പിക്ക്അപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച സമയമാണ് പോലീസ് പിടികൂടിയത്. അന്വേഷിച്ചവരോട് ചെരിപ്പിന്‍റെ പാഴ്സാലാണെന്ന് ഇവര്‍ തെറ്റിധരിപ്പിക്കുകയായിരുന്നു. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വിശദ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണെന്ന് കണ്ട് പിടികൂടിയത്.

കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ രതീഷ്കുമാര്‍, അഷറഫ്, ബാലചന്ദ്രന്‍, ബാബു, എ.എസ്.ഐ സോമരാജന്‍, ഹരിലാല്‍ എസ്.സി.പി.ഒ മനു, സീനു ബിനു സി.പി.ഓമാരായ  ആന്‍ഡ്രൂസ്, അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പുകയില കടത്തിയവരെ പിടികൂടിയത്. ഇവരെയും വാഹനവും കോടതിയില്‍ ഹാജരാക്കി.
Published by:Rajesh V
First published: