• HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 | കോവിഡ് വ്യാപനം; സംസ്ഥാനത്തെ കോളേജുകള്‍ അടയ്ക്കുന്ന കാര്യം പരിഗണനയില്‍; തീരുമാനം വ്യാഴാഴ്ച

Covid 19 | കോവിഡ് വ്യാപനം; സംസ്ഥാനത്തെ കോളേജുകള്‍ അടയ്ക്കുന്ന കാര്യം പരിഗണനയില്‍; തീരുമാനം വ്യാഴാഴ്ച

വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശം പരിഗണിച്ചാവും തീരുമാനം.

മന്ത്രി ആര്‍ ബിന്ദു

മന്ത്രി ആര്‍ ബിന്ദു

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോളേജുകള്‍ അടയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശം പരിഗണിച്ചാവും തീരുമാനം.

    ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകാര്‍ക്ക് 21 മുതല്‍ രണ്ടാഴ്ചത്തേക്കു പഠനം വീണ്ടും ഓണ്‍ലൈനിലാക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

    Also Read-Covid 19 | കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 28,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    Guruvayur Temple | ഗുരുവായൂരില്‍ കൂടുതല്‍ നിയന്ത്രണം; വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം; വിവാഹ ചടങ്ങിന് 10 പേര്‍

    തൃശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും ദര്‍ശനം. പ്രതിദിനം 3000 പേര്‍ക്ക് മാത്രം ദര്‍ശനം അനുവദിക്കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കലാപരിപാടികള്‍ ഒഴിവാക്കി.

    കുട്ടികളുടെ ചോറൂണ്‍ വഴിപാട് നിര്‍ത്തിവെച്ചു. വഴിപാട് ബുക്ക് ചെയ്തവര്‍ക്ക് ചോറൂണ് വീടുകളില്‍ നടത്തുന്നതിന് നിവേദ്യം അടക്കം വിഭവങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. വിവാഹ ചടങ്ങിന് പങ്കെടുക്കാവുന്നവരുടെ എണ്ണം 10 ആയി ചുരുക്കി. രണ്ട് ഫൊട്ടോഗ്രഫര്‍മാരെയും അനുവദിക്കും.

    Also Read-Covid-19 | കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് വീണ്ടും അണുബാധയുണ്ടായേക്കാം: ICMR വിദഗ്ധൻ

    പ്രസാദ ഊട്ടിന് പകരം അന്നദാനം പാഴ്‌സല്‍ ആയി നല്‍കും. 500 പേര്‍ക്ക് പ്രഭാത ഭക്ഷണവും 1000 പേര്‍ക്ക് ചോറും വിഭവങ്ങളും അടങ്ങുന്ന ഉച്ചഭക്ഷണവും പാഴ്‌സല്‍ നല്‍കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കലാപരിപാടികള്‍ നിര്‍ത്തിവച്ചു. ക്ഷേത്രത്തില്‍ ദിവസവും രാത്രി നടക്കുന്ന കൃഷ്ണനാട്ടവും നിര്‍ത്തിവെച്ചു.

    കോവിഡ് മാനദണ്ഡങ്ങളോടെ തുലാഭാരം നടത്താന്‍ അനുവാദം ഉണ്ട്. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഭരണ സമിതിയംഗങ്ങള്‍, കലക്ടര്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് തീരുമാനം എടുത്തത്.
    Published by:Jayesh Krishnan
    First published: