Dileep Case | ദിലീപിനെതിരായ ഗൂഢാലോചനാക്കേസ്; കൊച്ചിയിലെ ഫ്ളാറ്റില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന
Dileep Case | ദിലീപിനെതിരായ ഗൂഢാലോചനാക്കേസ്; കൊച്ചിയിലെ ഫ്ളാറ്റില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു
ദിലീപ്
Last Updated :
Share this:
കൊച്ചി: ദിലീപിനെതിരായ വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് കൊച്ചി രവിപുരത്തെ ഫ്ളാറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും മറ്റുള്ളവരും ഫ്ളാറ്റില്‍വെച്ച് ഗൂഢാലോചന നടത്തിയതായി സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം തള്ളിക്കൊണ്ടാണ് തീരുമാനം. ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം തള്ളിക്കൊണ്ടാണ് തീരുമാനം
അതിനിടെ, വധ ഗൂഢാലോചനാക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഫോണുകളുടെ പരിശോധന സംബന്ധിച്ചും ഹൈക്കോടതി അല്പസമയത്തിനകം വിധി പറയും. ദിലീപിന്റെ സഹോദരന് പി അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അടിയന്തരമായി തീരുമാനമെടുക്കണം എന്നതാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം.
ജാമ്യാപേക്ഷ വൈകുന്ന ഓരോ ദിവസവും ക്രൈംബ്രാഞ്ച് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ദിലീപും അറസ്റ്റില്‍നിന്ന് സംരക്ഷണം ഉള്ളതിനാല്‍ ഓരോ ദിവസവും തെളിവുകള്‍ നശിപ്പിക്കുകയാണെന്നും പ്രോസിക്യൂഷന് ആരോപിക്കുന്നു.
കേരളത്തിൽ ഇതുവരെ ഒരു പ്രതിക്കും ലഭിക്കാത്ത പരിഗണനയാണ് ഈ കേസിൽ ദിലീപിന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ മാധ്യമവിചാരണയാണ് നടക്കുന്നത് എന്നുമാണ് ദിലീപിന്റെ ആക്ഷേപം. ദിലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതിക്ക് കൈമാറിയ ആറ് മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യത്തിലും കോടതി തീരുമാനമെടുക്കും. കോടതിയുടെ മേൽനോട്ടത്തിൽ ഫോറൻസിക് പരിശോധന നടത്തണം എന്നുള്ളതാണ് ദിലീപിന്റെ ആവശ്യം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.