അഴിമതി ആരോപണങ്ങൾക്ക് പിന്നിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ഗൂഢാലോചന: ജാസ്മിൻ ഷാ

ആരോപണങ്ങൾ പരിശോധിക്കാൻ ഉന്നതാധികാര സമിതി

news18
Updated: March 20, 2019, 6:09 PM IST
അഴിമതി ആരോപണങ്ങൾക്ക് പിന്നിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ഗൂഢാലോചന: ജാസ്മിൻ ഷാ
ജാസ്മിൻ ഷാ
  • News18
  • Last Updated: March 20, 2019, 6:09 PM IST
  • Share this:
തൃശൂർ: തനിക്കെതിരായ അഴിമതി ആരോപണങ്ങൾക്ക് പിന്നിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ഗൂഢാലോചനയെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ. സാമ്പത്തിക തിരിമറി ആരോപണങ്ങളെ സംഘടന ഒറ്റക്കെട്ടായി നേരിടും. സംഘടനയ്ക്കുള്ളില്‍ അത്തരമൊരു ആശങ്ക ആരും ഉന്നയിച്ചിട്ടില്ല. അന്വേഷണം കഴിയുന്നതുവരെ ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കാമെന്നാണ് തങ്ങള്‍ സംസ്ഥാന ജനറല്‍ കൗണ്‍സലിന് മുന്നില്‍ വെച്ചത്. എന്നാല്‍ കൗണ്‍സിലില്‍ ആരും ആരോപണം നേരിടുന്ന ഭാരവാഹികള്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. ആരോപണങ്ങൾ പരിശോധിക്കാൻ ഉന്നതാധികാര സമിതിയും രൂപീകരിച്ചു. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും ജാസ്മിൻ ഷാ പറഞ്ഞു.

ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നാണ് കൗണ്‍സില്‍ യോഗത്തില്‍ വന്ന നിര്‍ദ്ദേശം. വലിയൊരു ഗൂഡാലോചനയാണ് ആശുപത്രി മാനേജുമെന്റുകളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സംഘടനയ്ക്ക് രാഷ്ട്രീയ നിലപാടില്ലെന്നും ഒരു രാഷ്ട്രീയ സംഘടനയോടും അഫിലിയേഷന് ഉദ്ദേശിച്ചിട്ടില്ലെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ യുഎൻഎ ഫണ്ടില്‍നിന്ന് 3.5 കോടിയോളം രൂപ തട്ടിയതായാണ് ആരോപണം. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ നേതൃത്വത്തിലാണു സാമ്പത്തിക ക്രമക്കേടു നടന്നതെന്ന് ആരോപിച്ച് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവച്ചാന്‍കോവില്‍ സ്വദേശി സിബി മുകേഷ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഈ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

First published: March 20, 2019, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading