കെകെ മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആരോപണം
മഹേശൻറെ ആത്മഹത്യ കുറിപ്പിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.

പ്രൊഫസർ എം കെ സാനു വിളിച്ചു ചേർത്ത യോഗത്തിലാണ് വിവിധ സംഘടനകൾ ഒത്തു ചേർന്നത്.
- News18 Malayalam
- Last Updated: August 15, 2020, 2:44 PM IST
എറണാകുളം: കണിച്ചു കുളങ്ങര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻറെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. കേസിൽ വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംയുക്ത സമര സമിതി.
ഇതിൽ പ്രതിഷേധിച്ചു തിരുവോണ ദിവസം സമര സമിതിയിലെ വിവിധ സംഘടന ഭാരവാഹികൾ ഉപവാസം അനുഷ്ഠിക്കും. അന്വേഷണം തന്നെ സംശയത്തിന്റെ മുനമ്പിലാണ്. മഹേശൻറെ ആത്മഹത്യ കുറിപ്പിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. തിരുവോണ ദിവസം കാണിച്ചു കുളങ്ങരയിലാണ് ഉപവാസം.
മൈക്രോ ഫിനാൻസ് കേസിലും അന്വേഷണം നടക്കാത്തത് അപലപനീയമാണ്. വെള്ളാപ്പള്ളിക്കെതിരെ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിലും സർക്കാർ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്.
അന്വേഷണത്തിൽ കാലതാമസം ഉണ്ടാകുന്നത് തെളിവ് നശിപ്പിക്കാൻ വെള്ളാപ്പിള്ളി നടേശന് അവസരം നൽകുകയാണെന്നും സംഘടനകൾ ആരോപിച്ചു. പ്രൊഫസർ എം കെ സാനു വിളിച്ചു ചേർത്ത യോഗത്തിലാണ് വിവിധ സംഘടനകൾ ഒത്തു ചേർന്നത്.