ഒറ്റയ്ക്കുള്ള പ്രതിഷേധത്തിനെക്കാള്‍ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിക്കാന്‍ സ്വതന്ത്ര സമിതി രൂപീകരിക്കുന്നതിലൂടെ കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. ഞായറാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ സമിതിയുടെ പേര് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്തിമ രൂപമാകും. ഭരണഘടന സംരക്ഷണ സമിതി രൂപീകരിച്ചാല്‍, സമിതിയുടെ നേതൃത്വത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികളും നടത്തും. മനുഷ്യച്ചങ്ങലയിൽ എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും വേണ്ടെന്ന് എംവി ഗോവിന്ദൻ എല്‍ഡിഎഫ് പ്രഖ്യാപിച്ച് മനുഷ്യചങ്ങലയില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കാനും സിപിഎം ശ്രമം ആരംഭിച്ചു. സഹകരിക്കാവുന്ന എല്ലാവരുമായും സഹകരിക്കുമെന്ന് സിപിഎം അറിയിച്ചു. എന്നാൽ എന്നാൽ പൗരത്വ നിയമത്തിനെതിരെ ഹർത്താൽ നടത്തിയ എസ്ഡിപിഐയുമായും വെൽഫെയർ പാർട്ടിയുമായും സഹകരണമില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.