നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി നൂറ് സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി; നേട്ടവുമായി കൈറ്റ്

  പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി നൂറ് സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി; നേട്ടവുമായി കൈറ്റ്

  5 കോടി രൂപ വീതം ചെലവഴിച്ച് 141 സ്കൂളുകളില്‍ നടപ്പിലാക്കുന്ന ആദ്യ പദ്ധതിക്ക് കീഴില്‍ 67 സ്കൂളുകളും 3 കോടി രൂപയുടെ 33 സ്കൂളുകളും ആണ് നിര്‍മാണം പൂര്‍ത്തിയാക്കി കൈറ്റ് സ്കൂളുകള്‍ക്ക് കൈമാറിയത്

  kite

  kite

  • Last Updated :
  • Share this:
  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായി 100 സ്കൂളുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിക്കഴിഞ്ഞു. 5 കോടി രൂപ വീതം ചെലവഴിച്ച് 141 സ്കൂളുകളില്‍ നടപ്പിലാക്കുന്ന ആദ്യ പദ്ധതിക്ക് കീഴില്‍ 67 സ്കൂളുകളും 3 കോടി രൂപയുടെ 33 സ്കൂളുകളും ആണ് നിര്‍മാണം പൂര്‍ത്തിയാക്കി കൈറ്റ് സ്കൂളുകള്‍ക്ക് കൈമാറിയത്.

  100 സ്കൂളുകളിലായി മൊത്തം 19.42 ലക്ഷം ചതുരശ്ര വിസ്തൃതിയില്‍ 1617 ക്ലാസ്/സ്മാര്‍ട്ട് റൂമുകളും, 248 ലാബുകളും, 62 ഹാളുകളും തിയേറ്ററുകളും, 82 അടുക്കള-ഡൈനിംഗ് ഹാളുകളും, 2573 ശൗചാലയങ്ങളും സജ്ജമായിക്കഴിഞ്ഞതായി കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. കിഫ്ബി ധനസഹായത്തോടെയും അതിനുപരി വരുന്ന തുക എം.എല്‍.എ ഫണ്ടുള്‍പ്പെടെ ഉപയോഗിച്ചുമാണ് ഇത്തരത്തില്‍ ഏകദേശം 434 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൈറ്റ് പൂര്‍ത്തിയാക്കി കൈമാറിയത്.

  Also Read: Unlock 5 | സ്കൂളുകളും കോളേജുകളും ഒക്ടോബർ 15ന് ശേഷം തുറക്കാമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാം

  കൈറ്റ് കൈമാറിയ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ് 15 സ്കൂളുകള്‍. കണ്ണൂര്‍ ജില്ലയില്‍ 14 സ്കൂളുകളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 12 സ്കൂളുകള്‍ വീതവും കൈമാറി. എറണാകുളം ജില്ലയില്‍ 10ഉം കൊല്ലത്ത് 9ഉം തൃശൂരില്‍ 8 ഉം കോട്ടയത്ത് 6 ഉം കാസര്‍ഗോഡ് 4 ഉം ആലപ്പുഴ, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 3 വീതവും സ്കൂളുകളും വയനാട് ജില്ലയില്‍ ഒരു സ്കൂളും കൈമാറിക്കഴിഞ്ഞു.

  Also Read: ഉപജീവനമാർഗമായ മൈക്കും സ്പീക്കറും മോഷണം പോയി; തെരുവ് ഗായകന് സഹായവുമായി KSU

  ഇതില്‍ 5 കോടിയുടെ 4 സ്കൂളുകളുടേയും 3 കോടിയുടെ 20 സ്കൂളുകളുടേയും ഉദ്ഘാടനം 90 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തുന്ന കൂട്ടത്തില്‍ ഒക്ടോബര്‍ 3-ന് രാവിലെ 9.30-ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആവും ചടങ്ങ്.
  Published by:user_49
  First published: