നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സർക്കാരേ നിങ്ങളിത് പാതി വിലയ്ക്ക് ഏറ്റെടുക്കൂ, ജീവിക്കാൻ അനുവദിക്കൂ'; അപേക്ഷയുമായി പ്രവാസി വ്യവസായി

  'സർക്കാരേ നിങ്ങളിത് പാതി വിലയ്ക്ക് ഏറ്റെടുക്കൂ, ജീവിക്കാൻ അനുവദിക്കൂ'; അപേക്ഷയുമായി പ്രവാസി വ്യവസായി

  ലോക്ക്ഡൗൺ പ്രതിസന്ധിക്കു ശേഷം നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചപ്പോൾ സിഐടിയു പ്രവർത്തകർ തടസ്സം നിൽക്കുന്നുവെന്നാണ് പരാതി.

  പ്രവാസി വ്യവസായി എം നസീർ

  പ്രവാസി വ്യവസായി എം നസീർ

  • Share this:
  തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രവാസി വ്യവസായിക്ക് പൂട്ടിട്ട് യൂണിയനുകൾ. സിഐടിയു പ്രവർത്തകരുടെ നിരന്തര ഉപദ്രവം കാരണം കോടികൾ മുടക്കി ആരംഭിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം പ്രതിസന്ധിയിലായെന്നാണ് പരാതി.

  അറുപത്തൊന്നുകാരനായ പ്രവാസി വ്യവസായി എം നസീറിനെയാണ് തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും സിഐടിയു തൊഴിലാളികൾ ആക്രമിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ അനുവദിച്ചില്ലെങ്കിൽ പാതി വഴിയിലായ ഷോപ്പിംഗ് കോംപ്ലക്സ് സർക്കാർ ഏറ്റെടുക്കണമെന്ന് വ്യവസായി നസീർ ന്യൂസ് 18 നോട് പറഞ്ഞു.

  കഴിഞ്ഞ 30 വർഷമായി  നസീർ ഗൾഫിലാണ്. പല ബിസിനസുകൾ  ചെയ്തു. ഇതിനിടെയാണ് നാട്ടിൽ നിൽക്കാമെന്ന തീരുമാനമെടുത്തത്. കഴക്കൂട്ടം ചന്തയ്ക്ക് സമീപം 30,000 സ്‌ക്വയർഫീറ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. ലോക്ക്ഡൗൺ പ്രതിസന്ധിക്കു ശേഷം നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചപ്പോൾ സിഐടിയു പ്രവർത്തകർ തടസ്സം നിൽക്കുന്നുവെന്നാണ് പരാതി.

  കമ്പി ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ ഇറക്കാൻ വലിയ തുകയാണ് ആവശ്യപ്പെടുന്നത്. ഇതു നൽകാത്തതോടെ ഭീഷണിയായി. ലേബർ ഓഫീസിലും കഴക്കൂട്ടം പൊലീസിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും നസീർ കുറ്റപ്പെടുത്തുന്നു.

  You may also like:ഐ എ എസ് തലപ്പത്ത് വൻ അഴിച്ചുപണി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് ടിക്കാറാം മീണയെ മാറ്റി

  സംസ്ഥാനത്ത് ഇപ്പോൾ വികസനം നടക്കുന്നുണ്ട്. സർക്കാരും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നു. പക്ഷേ അതൊക്കെ കളഞ്ഞു കുളിക്കുന്നതാണ് ചില തൊഴിലാളികളുടെ പെരുമാറ്റം. ഇതിനിയും തുടർന്നാൽ സർക്കാർ തന്നെ കെട്ടിടവും ഭൂമിയും ഏറ്റെടുക്കണമെന്നും ജീവിക്കാൻ അനുവദിക്കണമെന്നുമാണ് നസീറിന്റെ അപേക്ഷ.

  KSRTC | കേരള - കർണാടക അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ പുനരാരംഭിക്കുന്നു

  ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ കേരള - കർണാടക പൊതുഗതാഗതം പുനരാരംഭിക്കുന്നു. കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് കർണാടകയും അറിയിച്ചു. അടുത്ത തിങ്കളാഴ്ച്ച മുതൽ സർവീസുകൾ നടത്തും. കൂടുതൽ യാത്രക്കാരുള്ള പ്രദേശങ്ങളിലേക്ക് സർവീസ് നടത്താനാണ് തീരുമാനം.

  യാത്രക്കാർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതുകയും വേണം. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം. നിത്യേന യാത്ര ചെയ്യന്നവർ 15 ദിവസത്തിലൊരിക്കൽ ആർ. ടി. പി. സി. ആർ പരിശോധന നടത്തണമെന്നും നിർദ്ദേശം ഉണ്ട്.

  കേരളം സർവ്വീസ് നടത്താൻ തയ്യാറാണെന്ന് നേരത്തെ കർണാടകയെ അറിയിച്ചിരുന്നു. കേരളത്തിലും കർണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കേരള - കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ ജൂലൈ 12 മുതൽ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറാണെന്ന് കർണ്ണാടക സർക്കാരിനെ അറിയിച്ചു. ​ഗതാഗതമന്ത്രി ആന്റണി രാജു വാർത്താക്കുറിപ്പിലാണ് ഇക്കാര്യം  അറിയിച്ചത്.
  Published by:Naseeba TC
  First published:
  )}