ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടിയത് നിർമാണ തൊഴിലാളിയായ ഏഴല്ലൂർ പ്ലാന്റേഷൻ നടുവിലെ വീട് രാജീവിനാണ്. 23 ടിക്കറ്റുകളാണ് രാജീവ് ഒന്നിച്ച് എടുത്തത്. ഇതിൽ ഒരു ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം അടിച്ചത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന രാജീവിന് മറ്റൊരു ടിക്കറ്റിൽ സമാശ്വാസ സമ്മാനമായ 8,000 രൂപയും ലഭിച്ചു.
രാജീവെടുത്ത AB 132523 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ദിവസവും പത്ത് ടിക്കറ്റുകൾ വരെ രാജീവ് എടുക്കാറുണ്ട്. വാടകവീട്ടിലാണ് രാജീവനും മക്കളായ അനാമികയും അഭിനവും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഭാര്യ ശ്രീജ ബേക്കറി ജീവനക്കാരിയാണ്. സ്വന്തമായി വീടു നിർമിക്കണമെന്നാണ് ആഗ്രഹം. നാട്ടുകാരനായ ലോട്ടറി വിൽപനക്കാരൻ മനോഹരനിൽ നിന്നാണു ടിക്കറ്റ് വാങ്ങിയത്.
Also Read- ഓണം ബമ്പർ 2022; വിൽപന 200 കോടി രൂപ കവിഞ്ഞു
അക്ഷയ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AL 975557 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.