നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മലപ്പുറം ജില്ലയിൽ കടുത്ത നടപടിക്കൊരുങ്ങി സിപിഎം നേതൃത്വം ; മുതിർന്ന നേതാക്കളെ  തരംതാഴ്ത്താൻ ആലോചന 

    മലപ്പുറം ജില്ലയിൽ കടുത്ത നടപടിക്കൊരുങ്ങി സിപിഎം നേതൃത്വം ; മുതിർന്ന നേതാക്കളെ  തരംതാഴ്ത്താൻ ആലോചന 

    ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ അടക്കം 18 പേർക്ക് എതിരെ ആണ് നടപടി ആലോചിക്കുന്നത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    മലപ്പുറം: പെരിന്തൽമണ്ണയിലെ തോൽവിയിലും പൊന്നാനിയിലെ പരസ്യ പ്രതിഷേധത്തിലും കടുത്ത നടപടിക്ക് ഒരുങ്ങി  സിപിഎം. മൂന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ അടക്കം 18 പേർക്ക് എതിരെ ആണ് നടപടി ആലോചിക്കുന്നത്.

    മുൻ എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി ശശികുമാർ,  ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ദിവാകരൻ,  ടി എം സിദ്ധീഖ്, ഏരിയ കമ്മിറ്റി അംഗവും പെരിന്തൽമണ്ണ നഗരസഭ മുൻ ചെയർമാനും ആയിരുന്ന മുഹമ്മദ് സലീം എന്നിവരെ തരംതാഴ്ത്തുവാൻ ആണ് ആലോചന. ശശികുമാർ , ദിവാകരൻ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്കും മുഹമ്മദ് സലീമിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും ആണ് തരം താഴ്ത്തുന്നത് .

    പെരിന്തൽമണ്ണയിലെ ഇടത് സ്വതന്ത്ര സ്ഥാനാർഥി കെ പി എം മുസ്തഫയുടെ 38 വോട്ടിൻ്റെ തോൽവിയെ തുടർന്ന് 08 പേരോട് ആണ് പാർട്ടി അന്വേഷണ കമ്മീഷൻ വിശദീകരണം തേടിയത്. എ മുഹമ്മദ് സലീം പെരിന്തൽമണ്ണയിലെ സ്ഥാനാർഥിത്വം ആഗ്രഹിച്ച ആളായിരുന്നു. ശശികുമാറും സി ദിവാകരനും മുഹമ്മദ് സലീം അടങ്ങുന്ന നേതാക്കളൊന്നും പ്രചരണത്തിൽ വേണ്ടരീതിയിൽ സജീവമായില്ല എന്നാണ് അന്വേഷണ കമ്മീഷനെ കണ്ടെത്തൽ.

    മുൻ ലീഗ് നേതാവ് കൂടിയായ ഇടത് സ്വതന്ത്ര സ്ഥാനാർഥി കെ പി എം മുസ്തഫ എതിർപക്ഷത്തെ വോട്ടുകൾ പോലും നേടിയപ്പോൾ, സ്വന്തം മുന്നണിയിലെ വോട്ടുകൾ മുഴുവൻ ലഭിച്ചില്ല എന്നതാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലും സ്വാധീന മേഖലകളിലും വോട്ട് ലഭിക്കാതിരുന്നത് ഗൗരവമായാണ് നേതൃത്വം കാണുന്നത്. പെരിന്തൽമണ്ണയിൽ05 പേരെ തരം താഴ്ത്താനും 02 പേർക്ക് താക്കീത് നൽകാനും ആണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. മറ്റൊരാൾ സംസ്ഥാന കമ്മിറ്റി അംഗം ആയതിനാൽ തീരുമാനം സംസ്ഥാന നേതൃത്വം ആണ് എടുക്കേണ്ടത്.

    സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് നടന്ന പരസ്യ പ്രതിഷേധം ആണ് ടി.എം. സിദ്ദീഖ് അടക്കം പൊന്നാനി മേഖലയിലെ 11 പേർക്ക് എതിരെ നടപടിക്ക് കാരണം . ടിഎം സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരസ്യ പ്രതിഷേധ പ്രകടനം.  ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി എം സിദ്ദിഖിനെ ബ്രാഞ്ച് കമ്മിറ്റി യിലേക്കാണ് തരംതാഴ്ത്താനാണ് നീക്കം. നടപടി വരാൻ സാധ്യത ഉള്ളവരിൽ പൊന്നാനിയിലെ ഏരിയ കമ്മിറ്റി അംഗവും ഉൾപ്പെടുന്നു. ലോക്കല് ബ്രാഞ്ച് കമ്മിറ്റികളിൽ നിന്ന് ഉള്ളവർക്ക് താക്കീത് നൽകാൻ ആണ് പാർട്ടി ആലോചന.

    പൊന്നാനിയിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് നടന്ന പരസ്യ പ്രതിഷേധം ആണ്  കമ്മീഷൻ അന്വേഷിച്ചത്. ടി.എം. സിദ്ദീഖിന് വേണ്ടി നടന്ന പ്രതിഷേധ പ്രകടനവും പി ശ്രീരാമ കൃഷ്ണന് വേണ്ടി സംഘടിപ്പിച്ച ഒപ്പ് ശേഖരണവും പോസ്റ്റർ പ്രചരണവും ആയിരുന്നു മുഖ്യമായും അന്വേഷിച്ചത്. താഴെ തട്ടിലെ വിഭാഗീയതയും തെറ്റായ പ്രവണതകളും നിയന്ത്രിക്കാൻ പൊന്നാനിയിലെ നേതൃത്വത്തിന് കഴിഞ്ഞില്ല എന്ന് ആണ് വിലയിരുത്തൽ. അണികൾ തെരുവിൽ ഇറങ്ങിയപ്പോൾ നേതൃത്വം കാഴ്ചക്കാരായി നിന്നു എന്നും വിമർശനം ഉണ്ട്.

    ടി എം സിദ്ദീഖ് പിന്നീട് പ്രചരണത്തിൽ സജീവമായിരുന്നു എങ്കിലും മുൻപ് നടന്ന പരസ്യ പ്രതിഷേധങ്ങൾ തടയാൻ ശ്രമിച്ചില്ല എന്നും പാർട്ടി വിലയിരുത്തുന്നു.  എല്ലാ നടപടികളും അന്തിമതീരുമാനം പാർട്ടി സംസ്ഥാന നേതൃത്വം ആണ് കൈക്കൊള്ളേണ്ടത്. വി ശശികുമാറും ടി.എം. സിദ്ധീഖും അടക്കം ഉളള ജില്ലയിലെ ഉന്നത നേതാക്കൾക്ക് എതിരെ ഇത്രയും കർശന നടപടി എടുക്കുന്നത്  പെരിന്തൽമണ്ണ, പൊന്നാനി മേഖലകളിൽ  പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാക്കാൻ സാധ്യത ഉണ്ട്.
    Published by:Karthika M
    First published:
    )}