നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | സംഭരണം ഇരട്ടിയാക്കി കണ്‍സ്യൂമര്‍ഫെഡ്, ഏപ്രില്‍ മുതല്‍ ഓൺലൈൻ ഡെലിവറി

  COVID 19 | സംഭരണം ഇരട്ടിയാക്കി കണ്‍സ്യൂമര്‍ഫെഡ്, ഏപ്രില്‍ മുതല്‍ ഓൺലൈൻ ഡെലിവറി

  Consumerfed bracing up for door delivery starting April 1 | ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ്  പദ്ധതി ആരംഭിക്കുക

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കോവിഡ് 19 പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കായി സംഭരണം ഇരട്ടിയാക്കി കൺസ്യൂമർഫെഡ്. നിലവില്‍ മൂന്ന് ആഴ്ചത്തേക്ക് വിതരണത്തിനുള്ള സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിലുണ്ട്. ലഭ്യത ഉറപ്പു വരുത്തുന്നതിനായി 30 കോടി രൂപയുടെ സാധനങ്ങള്‍ക്കൂടി ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

  ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് ചെക്ക് പോസ്റ്റുകളില്‍ തടഞ്ഞുവച്ചിട്ടുള്ള ലോറികളില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓര്‍ഡര്‍ അനുസരിച്ചുള്ള സാധനങ്ങളും ഉണ്ട്. ഇത് കേരളത്തില്‍ എത്തിക്കാനുള്ള നടപടികളും തുടങ്ങി.

  രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളിലും നീതി സ്റ്റോറുകളലും സാധനങ്ങൾ ലഭ്യമാകും. ഹോം ക്വാറന്റൈനില്‍ ആയ ആളുകള്‍ക്ക് ആവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി ഹോം ഡെലിവറി പദ്ധതിയും തുടങ്ങിയിട്ടുണ്ട്.

  പദ്ധതിപ്രകാരം എറണാകുളത്ത് 100 ഏപ്രില് ഒന്നുമുതല്‍ ഓണ്‍ലൈനിലൂടെയും സാധനങ്ങള്‍ ലഭിക്കും. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ്  പദ്ധതി ആരംഭിക്കുക. അവശ്യസാധനങ്ങള്‍ അടങ്ങിയ നാലുതരം കിറ്റുകളാണ് ഓണ്‍ലൈനായി ലഭിക്കുക. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അതെ നിരക്കിലാണ് ഓൺലൈനിലും സാധനങ്ങൾ ലഭിക്കുക. ഡെലിവറി ചാർജ് അനുബന്ധമായി ബില്ലിൽ ഈടാക്കും.

  First published:
  )}