COVID19| വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായവുമായി കൺസ്യൂമർഫെഡ്; സാധനങ്ങള്‍ എത്തിച്ചു നൽകും
വീടുകളിൽ കോവിഡ്19 നിരീക്ഷണത്തിൽ കഴിയുന്നവർക്കും തനിച്ച് താമസിക്കുന്ന വൃദ്ധർക്കുമാണ് ആദ്യ ഘട്ടം സാധനങ്ങൾ വീട്ടിലെത്തിക്കുന്നത്.

consumerfed
- News18 Malayalam
- Last Updated: March 25, 2020, 3:50 PM IST
കൊച്ചി: കൊവിഡ് നീരീക്ഷണത്തിൽ കഴിയുന്നവര്‍ക്ക് സഹായ ഹസ്തവുമായി കണ്‍സ്യൂമർഫെഡ്. അവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാനുള്ള പദ്ധതിക്കു കണ്‍സ്യൂമർഫെഡ് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
വീടുകളിൽ കോവിഡ്19 നിരീക്ഷണത്തിൽ കഴിയുന്നവർക്കും തനിച്ച് താമസിക്കുന്ന വൃദ്ധർക്കുമാണ് ആദ്യ ഘട്ടം സാധനങ്ങൾ വീട്ടിലെത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചാൽ സാധനങ്ങളുമായി ഡെലിവറി ജീവനക്കാരെത്തും. സമ്പൂർണ്ണ അടച്ചു പൂട്ടൽ പ്രഖ്യാപിച്ചതോടെയാണ് അവശ്യ വസ്തുക്കൾ വീട്ടിലെത്തിക്കാനുള്ള പദ്ധതിയ്ക്ക് കൺസ്യൂമർ ഫെഡ് തുടക്കമിട്ടത്. സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് പ്രത്യേക പണം ഈടാക്കില്ല. പകരം സാധനങ്ങളുടെ വില മാത്രമാണ് നൽകേണ്ടത്. സുരക്ഷ പരിഗണിച്ച് പണരഹിത ഇടപാടിനായി സ്വൈപ്പിങ് മെഷീനുമായാണ് ജീവനക്കാർ വീട്ടിലെത്തുക.
You may also like:'കൊറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ'
[PHOTO]Covdi 19 | ഇറ്റലിക്ക് പിന്നാലെ അമേരിക്ക ദുരന്തഭൂമിയാകുമോ? മൂന്നുദിനംകൊണ്ട് അരലക്ഷം രോഗബാധിതർ
[NEWS]ഓൺലൈനിൽ മദ്യം: അന്ന് കോടതി 50,000 രൂപ പിഴ ഈടാക്കി; ഇന്ന് സർക്കാർ ആലോചിക്കുന്നു
[NEWS]
കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും പുറമെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ കൺസ്യൂമർ ഫെഡിന് ആലോചനയുണ്ട്. എറണാകുളം നഗര പരിധിയിൽ 5 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കണ്‍സ്യൂമർ ഫെഡ് ഹെൽപ് ലൈൻ നമ്പറുകൾ ഇവയാണ് 8281898316, 9895643097, 9895176249, 9745893777, 6238074837
വീടുകളിൽ കോവിഡ്19 നിരീക്ഷണത്തിൽ കഴിയുന്നവർക്കും തനിച്ച് താമസിക്കുന്ന വൃദ്ധർക്കുമാണ് ആദ്യ ഘട്ടം സാധനങ്ങൾ വീട്ടിലെത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചാൽ സാധനങ്ങളുമായി ഡെലിവറി ജീവനക്കാരെത്തും.