നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വില്‍പന തിരുവനന്തപുരത്തും; ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഓര്‍ഡര്‍ വീട്ടിലെത്തും

  കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വില്‍പന തിരുവനന്തപുരത്തും; ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഓര്‍ഡര്‍ വീട്ടിലെത്തും

  ഓണ്‍ലൈന്‍ പേയ്‌മെന്റും ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്.

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം  തിരുവനന്തപുരത്ത് ആരംഭിച്ചു. കോവിഡിന്റെ  പശ്ചാത്തലത്തിൽ കൺ്സ്യൂമർഫെഡിൻ്റെ ഡിജിറ്റൽ വിപ്ലവത്തിൻ്റെ ഭാഗമായി ആരംഭിച്ച ത്രിവേണി സ്റ്റോറുകളുടെ ഓൺലൈൻ പതിപ്പായ ബിസിനസ്സ് പോർട്ടൽ  consumerfed.in  തിരുവനന്തപുരത്ത് ഔദ്യോഗികമായി പ്രവർത്തനം തുടങ്ങു. www.consumerfed.in എന്ന വെബ് പോർട്ടൽ വഴി അവശ്യസാധനങ്ങള്‍ ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാം. ഓൺലൈൻ സ്റ്റോറിലൂടെ ബുക്ക് ചെയ്താല്‍ ഇരുപത്തിന്നാല് മണിക്കൂറിനുള്ളില്‍ ഓർഡർ വീട്ടിലെത്തും.

  ഓണ്‍ലൈന്‍ പേയ്‌മെന്റും ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിൽ ലഭിക്കുന്ന അതേ നിരക്കിലാണ് ഓൺലൈനിലും സാധനങ്ങൾ ലഭ്യമാകുന്നത്. ആകർഷകമായ അനവധി ഓഫറുകളും വെബ്സൈറ്റിൽ ലഭ്യമാണ്. ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ മിതമായ ഡെലിവറി ചാർജ് ഈടാക്കും.

  ദൂരത്തിന് അനുസരിച്ച് 30 രൂപയാണ് ഏറ്റവും കുറഞ്ഞ ഡെലിവറി ചാർജ്. നഗരത്തിനുള്ള ഈ തുകയ്ക്ക് സാധനങ്ങൾ വീട്ടിലെത്തും. തുടർന്നുള്ള 5 കിലോമീറ്റർ 3 രൂപ എന്ന നിരക്കിൽ കൂടുതൽ നൽകേണ്ടി വരും. സേവനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക വഴി അനവധി തൊഴിൽ സാധ്യതകളും സംരംഭം ലക്ഷ്യമിടുന്നുണ്ട്.

  Also Read-ഗൃഹോപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് കൺസ്യൂമര്‍ ഫെഡ്

  കോഴിക്കോട്- വയനാട് ജില്ലകളിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സേവനം ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ തുടർന്ന് ആണ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്.  എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന DuGo എന്ന ഡെലിവറി കമ്പനിയുമായി ചേർന്നാണ് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിച്ച് നൽകുന്നത്.

  തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിക്ക് പുറമെ ആറ്റിങ്ങലിലും നെടുമങ്ങാടും വെഞ്ഞാറമൂടും ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാണ്. ഓണത്തോട് അനുബന്ധിച്ച് ജില്ലയിൽ എല്ലായിടത്തും സേവനം ലഭ്യമാക്കുമെന്ന് സഹകരണ വകുപ്പ് അധികൃതർ അറിയിച്ചു.

  സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി മിനി ആൻ്റണി ഐഎഎസ്  സംരംഭം ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് റീജണൽ മാനേജർ ശ്രീമതി സിന്ധു അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറകടർ ശ്രീമതി  ലേഖ സുരേഷ് സന്നിഹിതയായിരുന്നു.
  Published by:Jayesh Krishnan
  First published:
  )}