നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വരുന്നൂ 1850 സഹകരണ ഓണച്ചന്തകൾ; വിലക്കുറവിന്‍റെ ഓണമൊരുക്കാൻ കൺസ്യൂമർഫെഡ്

  വരുന്നൂ 1850 സഹകരണ ഓണച്ചന്തകൾ; വിലക്കുറവിന്‍റെ ഓണമൊരുക്കാൻ കൺസ്യൂമർഫെഡ്

  13 സബ്‌സിഡി ഇനങ്ങൾ 50 ശതമാനം വിലക്കുറവിൽ ഓണച്ചന്തകളിലൂടെ ലഭ്യമാക്കും

  consumerfed

  consumerfed

  • Share this:
  കോവിഡ്‌ പ്രതിസന്ധിക്കിടയിലും വിലക്കുറവിന്റെ ഓണമൊരുക്കാൻ കൺസ്യൂമർഫെഡിന്റെ 1850 സഹകരണ ഓണച്ചന്തകൾ ഒരുങ്ങുന്നു. 13 സബ്‌സിഡി ഇനങ്ങൾ 50 ശതമാനം വിലക്കുറവിൽ ഓണച്ചന്തകളിലൂടെ ലഭ്യമാക്കും. 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.

  സബ്‌സിഡിയില്ലാത്ത ഇനങ്ങളും 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. 10 ലക്ഷം കുടുംബങ്ങൾക്ക്‌ പ്രയോജനം ലഭിക്കും. ഓണത്തിന്‌ 150 കോടിയുടെ വിൽപ്പനയാണ്‌ ലക്ഷ്യമിടുന്നത്‌. ത്രിവേണി സൂപ്പർമാർക്കറ്റുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ, എസ്‌സി/എസ്‌ടി സഹകരണ സംഘങ്ങൾ, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ്‌ ഓണച്ചന്തകൾ പ്രവർത്തിക്കുക.
  You may also like:മലപ്പുറം എസ്.പിക്ക് പിന്നാലെ കളക്ടർക്കും സബ് കളക്ടർക്കും കോവിഡ്; കളക്ട്രേറ്റിലെ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു [NEWS]എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ? ആരോഗ്യമന്ത്രി പറയുന്നു [NEWS] CDR Row| കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരശേഖരണം; ഉത്തരവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് [NEWS]
  പൊതുവിപണിയിൽ കിലോയ്‌ക്ക്‌ 220 രൂപവരെ വിലയുള്ള വെളിച്ചെണ്ണ ഓണച്ചന്തയിൽ 92 രൂപയ്‌ക്ക്‌ ലഭിക്കും. പഞ്ചസാര 22 രൂപയ്‌ക്കും മുളക്‌ 75 രൂപയ്‌ക്കും ലഭിക്കും. 70 കോടിയുടെ സബ്‌സിഡി ഇനങ്ങളും 80 കോടിയുടെ നോൺ സബ്‌സിഡി ഇനങ്ങളുമാണ്‌ ഓണച്ചന്തകളിലൂടെ വിൽക്കുന്നത്‌. ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയും ത്രിവേണി പുതിയതായി വിപണിയിൽ എത്തിക്കുന്നുണ്ട്. കേരകർഷകരിൽ നിന്ന്‌ സംഭരിക്കുന്ന കൊപ്ര മലപ്പുറം കോഡൂർ സഹകരണ ബാങ്കാണ്‌ വെളിച്ചെണ്ണയാക്കി വിപണനം ചെയ്യുന്നത്‌.

  ഇടുക്കി തങ്കമണി സഹകരണ ബാങ്കാണ്‌ കർഷകരിൽ നിന്ന്‌ തേയില ശേഖരിച്ച്‌ ചായപ്പൊടിയാക്കുന്നത്‌. പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിന്റെ മൈഫുഡ്‌ റോളർ ഫ്ലവർ ഫാക്‌ടറിയാണ്‌‌ ത്രിവേണി ബ്രാൻഡിൽ ആട്ട, മൈദ, റവ എന്നിവ നിർമിക്കുന്നത്‌. ഗോതമ്പുനുറുക്ക്‌, ചക്കി ഫ്രഷ്‌ ഗോതമ്പുപൊടി എന്നിവയും ഉടൻ പുറത്തിറക്കുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്‌ പറഞ്ഞു.
  Published by:user_49
  First published:
  )}