നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലത്തില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് കണ്ടെയ്‌നര്‍ ലോറി കുത്തനെ മറിഞ്ഞു; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു

  പാലത്തില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് കണ്ടെയ്‌നര്‍ ലോറി കുത്തനെ മറിഞ്ഞു; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു

  അപകടത്തെ തുടര്‍ന്ന് ഇരു പാലങ്ങളിലും ഒരു മണിക്കൂറില്‍ അധികം ഗതാഗതം തടസ്സപ്പെട്ടു

  chalakkudy river

  chalakkudy river

  • Last Updated :
  • Share this:
   ചാലക്കുടിപ്പുഴയുടെ പാലത്തില്‍ നിന്നും കണ്ടെയ്‌നര്‍ ലോറി പുഴയിലേക്ക് മറിഞ്ഞു. പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ലോറി കുത്തനെ പുഴയിലേക്ക് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു.

   എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ് വൈകിട്ടോടെയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ സാഹിൽ, ക്ലീനർ ഇക്ബാല്‍ എന്നിവരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇരുവരും പുഴയിലേക്ക് ചാടി രക്ഷപെടുകയായിരുന്നു.

   Also Read 'ഞങ്ങള്‍ക്കുള്ള ഭക്ഷണം ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്'; കേന്ദ്രസര്‍ക്കാരിന്‍റെ ഭക്ഷണം നിരസിച്ച്‌ കര്‍ഷകര്‍

   പുഴയില്‍ തങ്ങി കിടന്നിരുന്ന മുളങ്കൂട്ടത്തിനിടയില്‍ കയറിയിരുന്ന ഇവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. നാഗാലാന്റ് രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ ലോഡ് ഉണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് ഇരു പാലങ്ങളിലും ഒരു മണിക്കൂറില്‍ അധികം ഗതാഗതം തടസ്സപ്പെട്ടു.
   Published by:user_49
   First published: