• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാട്ടർടാങ്കിൽ ചത്ത എലിയും പുഴുക്കളും; വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലി; അങ്കണവാടിയിൽ ആരോഗ്യവകുപ്പ് പരിശോധന

വാട്ടർടാങ്കിൽ ചത്ത എലിയും പുഴുക്കളും; വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലി; അങ്കണവാടിയിൽ ആരോഗ്യവകുപ്പ് പരിശോധന

അങ്കണവാടിയിലെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് മലിനമായ വെള്ളമാണ് കുട്ടികൾക്ക് നൽകിയതെന്ന് കണ്ടെത്തിയത്.

  • Last Updated :
  • Share this:
    തൃശ്ശൂർ: അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി. ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാംനമ്പര്‍ അംഗന്‍വാടിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ നിന്നുള്ള വെള്ളമാണ് കുട്ടികൾക്ക് നൽകിയിരുന്നത്.

    കുട്ടികൾക്ക് അസുഖം വിട്ടുമാറാത്തതിനെ തുടർന്ന് അങ്കണവാടിയിലെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് മലിനമായ വെള്ളമാണ് കുട്ടികൾക്ക് നൽകിയതെന്ന് കണ്ടെത്തിയത്. രക്ഷിതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ അങ്കണവാടിയിലെത്തി പരിശോധന നടത്തി.

    Also Read-Death | കൊച്ചിയിൽ വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അങ്കണവാടിയുടെ അടുക്കളയിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫെയറിൽ നിന്ന് ചത്ത പല്ലിയേയും കണ്ടെത്തി. തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അങ്കണവാടി അടച്ചിടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

    ഇടുക്കിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പൊലീസ് നായ യുവതിയെ കടിച്ചു

    ഇടുക്കി: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ യുവതിക്ക് പോലീസ് നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാൻറി ടൈറ്റസിനാണ് കടിയേറ്റത്. ബെൽജിയം മനിലോയിസ് വിഭാഗത്തിൽപ്പെട്ട നായയാണ് യുവതിയെ കടിച്ചത്.  യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു.

    സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഇതിനിടെ അസ്വസ്ഥനായ നായക്കളിലൊന്നിനെ പരിശീലകർ പുറത്തേക്ക് മാറ്റി. പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികിൽ എത്തിയപ്പോൾ പെട്ടെന്ന് നായ ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈക്കാണ് നായ കടിച്ചത്.
    Published by:Jayesh Krishnan
    First published: