നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജ‍‍ഡ്ജിമാർക്കെതിരായ പരാമര്‍ശം; കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് എജിയുടെ അനുമതി

  ജ‍‍ഡ്ജിമാർക്കെതിരായ പരാമര്‍ശം; കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് എജിയുടെ അനുമതി

  വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു കണ്ണൂരിലെ ഒരു പൊതുയോഗത്തിൽ സുധാകരൻ പറഞ്ഞത്.

  k Sudhakaran

  k Sudhakaran

  • Share this:
   കൊച്ചി: ജഡ്ജിമാർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ്  കെ.സുധാകരന്‍ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലിന്‍റെ അനുമതി. ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് നടപടി. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു കണ്ണൂരിലെ ഒരു പൊതുയോഗത്തിൽ സുധാകരൻ പറഞ്ഞത്. ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

   Also Read 'ഇതൊക്കെ കാലങ്ങളായി കണ്ടിട്ടുള്ളതാണ്, പരിഭ്രാന്തരാവേണ്ട'; യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല

   ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയായിരുന്നു സുധാകരന്റെ പരാമര്‍ശം. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.  2019 ഓഗസ്റ്റിലാണ്ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

   Also Read 'കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും': പി. സി ജോർജ്

   അതേസമയം തന്റെ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യമായി ഒന്നുമില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു. തന്നെ ശിക്ഷിക്കാന്‍ കോടതിക്ക് ആകില്ലെന്ന് വിശ്വാസമുണ്ട്. അന്നത്തെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും തിരുത്ത് വേണ്ടെന്നും കോടതിയലക്ഷ്യ നടപടിക്ക് അനുമതി നല്‍കിയതിന് പിന്നാലെ സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

   യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല   തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ മാധ്യമങ്ങള്‍ യുഡിഎഫ് വിരുദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്നും അതിന്റെ പിന്തുടര്‍ച്ചയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. നാളെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം മുന്നണിക്കുണ്ടെന്ന് അവകാശപ്പെട്ട രമേശ് ചെന്നിത്തല എക്‌സിറ്റ് പോള്‍ കണ്ട് ജനങ്ങളും പ്രവര്‍ത്തകരും പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും എക്‌സിറ്റ് പോള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രം കേരളത്തിലുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

   Also Read- 'തുടർ ഭരണം ഉറപ്പ്; സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച ഉണ്ടായേക്കും'; പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം
   രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ

   തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ പലമാധ്യമങ്ങളും യുഡിഎഫിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ എക്‌സിറ്റ് പോള്‍. എക്‌സിറ്റ് പോള്‍ യഥാര്‍ത്ഥ ജനാഭിപ്രായമല്ല. രണ്ട് ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 250 പേരോട് ഫോണില്‍ വിവരം ചോദിച്ചിട്ട് തയ്യാറാക്കുന്ന പോളുകള്‍ക്ക് രാഷ്ട്രീയ അടിത്തറയില്ല. എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രമാണ് കേരളത്തില്‍.

   Also Read- വോട്ടെണ്ണല്‍: സുരക്ഷയ്ക്ക് കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാര്‍

   തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലുള്ള യുഡിഎഫ് വിരുദ്ധത ഇതിലെല്ലാം പ്രകടമാണ്. അതിനെയെല്ലാം അതീജീവിച്ച് യുഡിഎഫ് മുന്നോട്ട് പോകും. ജനങ്ങളുടെ പിന്തുണയുണ്ട്. അതായിരിക്കും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബോധ്യപ്പെടുന്നത്. യുഡിഎഫ് വിജയിക്കും എന്നാണ് നിഗമനം. ഈ എക്‌സിറ്റ് പോളിന്റെ അടിസ്ഥാനത്തില്‍ പരിഭ്രാന്തി ആവശ്യമില്ലെന്നാണ് പ്രവര്‍ത്തകരോട് പറയാനുള്ളത്.

   Also Read- 'കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും': പി. സി ജോർജ്

   ഇതൊക്കെ കാലാകാലങ്ങളായി കണ്ടിട്ടുള്ളതാണ്. യുഡിഎഫ് പ്രവര്‍ത്തനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ജനങ്ങളൊടൊപ്പം നിന്ന് മുന്നോട്ട് പോയത്. വമ്പിച്ച വിജയം ഉണ്ടാവും. അടുത്തത് യുഡിഎഫ് സര്‍ക്കാരായിരിക്കും. കൗണ്ടിംഗില്‍ മുഴുവന്‍ സമയവും ഉണ്ടാവണം. പ്രത്യേകം ശ്രദ്ധയുണ്ടാവണം. പലതരത്തിലുള്ള തിരിമറിക്ക് സാധ്യതയുണ്ട്. യുഡിഎഫിന് പൂര്‍ണമായ ആത്മവിശ്വാസം ഉണ്ട്. സ്ഥാനാര്‍ത്ഥികള്‍ കൗണ്ടിംഗ് സ്റ്റേഷനിലുണ്ടാവണം. തട്ടികൂട്ട് സര്‍വേകള്‍ക്ക് ഗൗരവം കാണുന്നില്ല. സര്‍വേയിലും എക്‌സിറ്റ് പോളിലും വിശ്വാസമില്ല.

   Published by:Aneesh Anirudhan
   First published: