• HOME
  • »
  • NEWS
  • »
  • kerala
  • »
  • തന്ത്രിക്കെതിരായ കോടതിയലക്ഷ്യം നാളെ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും

തന്ത്രിക്കെതിരായ കോടതിയലക്ഷ്യം നാളെ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും

news18

news18

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച് പരിഹാരക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി നാളെ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഹര്‍ജിക്കാര്‍.

    അഭിഭാഷകരായ ഗീനാകുമാരി, എ.വി വര്‍ഷ എന്നിവരാണ് തന്ത്രിക്കെതിരെ നേരത്തെ കോടതിയലക്ഷ്യഹര്‍ജി നല്‍കിയിരുന്നത്.

    യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി പരിഹാരക്രിയ നടത്തിയ വിവരമാണ് സുപ്രീംകോടതിയെ അറിയിക്കുന്നത്. ഗുരുതരമായ കോടതി അലക്ഷ്യമാണ് തന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചത്. ശബരിമലയിലെ യുവതീ പ്രവേശന വിവാദവുമായി ബന്ധപ്പെട്ട് ഈ അഭിഭാഷകര്‍ നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

    ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു

    ബുധനാഴ്ച പുലര്‍ച്ചെയാണ് കനക ദുര്‍ഗ, ബിന്ദു എന്നിവര്‍ ദര്‍ശനം നടത്തി മടങ്ങിയത്. ഇവര്‍ ശബരിമലയില്‍ എത്തിയെന്ന് പിന്നീട് മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണ് തന്ത്രി നട അടച്ച് പരിഹാരക്രിയ നടത്തിയത്. പരിഹാരക്രിയ നടത്തിയ തന്ത്രിക്ക് നന്ദി അറിയിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും രംഗത്തെത്തിയിരുന്നു.
    First published: