പ്രീത ഷാജി കോടതിയലക്ഷ്യ കേസിൽ തെറ്റുകാരി; ശിക്ഷയായി സാമൂഹ്യ സേവനം നടത്തണമെന്ന് ഹൈക്കോടതി

കോടതിവിധിയുടെ നഗ്‌നമായ ലംഘനത്തിന് സമൂഹത്തിന് സന്ദേശം നല്‍കുന്ന തരത്തില്‍ ഉചിതമായ ശിക്ഷ നല്‍കുമെന്നും കോടതി

News18 Malayalam
Updated: March 18, 2019, 11:02 PM IST
പ്രീത ഷാജി കോടതിയലക്ഷ്യ കേസിൽ തെറ്റുകാരി; ശിക്ഷയായി സാമൂഹ്യ സേവനം നടത്തണമെന്ന് ഹൈക്കോടതി
കോടതിവിധിയുടെ നഗ്‌നമായ ലംഘനത്തിന് സമൂഹത്തിന് സന്ദേശം നല്‍കുന്ന തരത്തില്‍ ഉചിതമായ ശിക്ഷ നല്‍കുമെന്നും കോടതി
  • Share this:
കൊച്ചി: ബാങ്ക് ജപ്തി ചെയ്ത് സ്ഥലം തിരിച്ചുപിടിച്ച കൊച്ചി സ്വദേശി പ്രീത ഷാജി കോടതിയലക്ഷ്യക്കേസില്‍ തെറ്റുകാരിയെന്ന് ഹൈക്കോടതി. അഭിഭാഷക കമ്മിഷനെ തടഞ്ഞ കേസില്‍ പ്രീതയും ഭര്‍ത്താവും ശിക്ഷയായി സാമൂഹ്യ സേവനം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കോടതി നിര്‍ദ്ദേശപ്രകാരം വീടു ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് പ്രീത ഷാജി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ലേലത്തില്‍ വീടു കൈപ്പറ്റിയ ആളുടെ പരാതിയിലാണ് കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ചത്.

വീടു തിരിച്ചു പിടിയ്ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്നും സംഭവത്തില്‍ ക്ഷമാപണം സ്വീകരിച്ച് ഹര്‍ജി തീര്‍പ്പാക്കണം എന്നും പ്രീത ഷാജി കോടതിയെ അറിയിച്ചെങ്കിലും വിധി പരസ്യമായി ലംഘിച്ചത് അംഗീകരിയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ഭാവിയില്‍ തെളിയിക്കാമെന്ന് കരുതി ഇപ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിയ്ക്കാനാവില്ല. പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചവര്‍ പിന്നീട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു.

കോടതിവിധിയുടെ നഗ്‌നമായ ലംഘനത്തിന് സമൂഹത്തിന് സന്ദേശം നല്‍കുന്ന തരത്തില്‍ ഉചിതമായ ശിക്ഷ നല്‍കുമെന്നും കോടതി വ്യക്തമാക്കി. നിര്‍ബന്ധിത സാമൂഹ്യ സേവനമാണ് കോടതി ഉദ്ദേശിയ്ക്കുന്നത്. എന്തു സാമൂഹ്യ സേവനം നടത്തണമെന്ന് ജില്ലാ കളക്ടര്‍ നാളെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. സുഹൃത്തിന് വായ്പയ്ക്ക് ജാമ്യം നിന്നതിനേത്തുടര്‍ന്ന് നഷ്ടമായ സ്ഥലം കോടതി ഉത്തരവിനെത്തുടര്‍ന്ന് പണം അടച്ച് അടുത്തിടെ പ്രീത ഷാജി വീണ്ടെടുത്തിരുന്നു.
First published: March 18, 2019, 11:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading