മൂന്നാറിലെ അനധികൃത നിര്‍മാണം: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യില്ല
മൂന്നാറിലെ അനധികൃത നിര്‍മാണം: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യില്ല
ഹൈക്കോടതി ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് ഹര്‍ജി നല്‍കും. കോടതിയലക്ഷ്യ നടപടി വേണോയെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും അഡീഷണല്‍ എ.ജിയും സബ് കളക്ടറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി.
ഇടുക്കി: മൂന്നാറില്‍ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അനധികൃത നിര്‍മാണം നടത്തിയ സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യേണ്ടെന്ന് തീരുമാനം. ദേവികുളം സബ് കലക്ടര്‍ രേണു രാജ് അഡീഷണല്‍ എ.ജി. രഞ്ജിത്ത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് ഹര്‍ജി നല്‍കും. കോടതിയലക്ഷ്യ നടപടി വേണോയെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും അഡീഷണല്‍ എ.ജിയും സബ് കളക്ടറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി.
മൂന്നാറില്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചും അനധികൃത നിര്‍മ്മാണം തുടര്‍ന്നു. ഇത് തടയാനെത്തിയ റവന്യൂ സംഘത്തെ എസ് രാജേന്ദ്രന് എം.എല്‍.എ മടക്കി അയച്ചു. ഇതിനിടെ സബ് കളക്ടര്‍ രേണു രാജിനെതിരെ എം.എല്‍.എ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് വിവാദമായി. ഇതു സംബന്ധിച്ച് സ്ബ് കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും എം.എല്‍.എയ്ക്കെതിരെ വനിതാ കമ്മീഷന് സ്വമേദയാ കേസെടുക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.