നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കരാർ ജീവനക്കാർക്ക് ആശ്വാസം; ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിലും ശമ്പളം നൽകും

  കരാർ ജീവനക്കാർക്ക് ആശ്വാസം; ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിലും ശമ്പളം നൽകും

  ലോക്ക്ഡൗൺ ദിവസങ്ങളിൽ മാത്രമാണ് ഈ പരിഗണന നൽകുന്നതെന്ന് ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

  CASH

  CASH

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: ലോക്ക്ഡൗൺ കാലയളവിൽ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന കരാർ - താൽക്കാലിക ജീവനക്കാർക്ക്  ശമ്പളം അനുവദിക്കാൻ സർക്കാർ തീരുമാനം. കൺടയിൻമെന്റ് സോണുകളിൽ ജോലി ചെയ്യുന്നവരോ താമസിക്കുന്നവരോ ആയ ജീവനക്കാർ ഹാജരാകാത്ത ദിവസങ്ങളും ജോലിക്കെത്തിയതായി പരിഗണിക്കും.

  ഇത്തരക്കാർക്ക് മുഴുവൻ വേതനവും അനുവദിക്കാനാണ് സർക്കാർ തീരുമാനം. മറ്റ് ഇടങ്ങളിൽ നിന്നും ജോലിക്ക് എത്തുന്നവരിൽ പ്രവർത്തി ദിനങ്ങളുടെ പകുതി ദിവസമെങ്കിലും ജോലിക്ക് എത്തിയാൽ മുഴുവൻ വേതനവും അനുവദിക്കും.

  You may also like:ശിവശങ്കറിന് ക്ലീൻചിറ്റ് കിട്ടിയിട്ടില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ പ്രതിപക്ഷം കടുത്ത നീക്കത്തിന് [NEWS]ബലി പെരുന്നാള്‍: കണ്ടെയ്‌മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനകളോ ബലി കര്‍മ്മങ്ങളോ പാടില്ല [NEWS] നടന്‍ അനിൽ മുരളി അന്തരിച്ചു [NEWS]

  പകുതിയിൽ താഴെ ദിവസങ്ങളിൽ ജോലിക്കെത്തിയവർക്ക് ഹാജർ ദിവസങ്ങൾക്ക് മാത്രവും വേതനം അനുവദിക്കാനാണ് തീരുമാനം. ലോക്ക്ഡൗൺ ദിവസങ്ങളിൽ മാത്രമാണ് ഈ പരിഗണന നൽകുന്നതെന്ന് ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

  ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അതിൽ സ്ഥിരം ജീവനക്കാർക്ക് വ്യാപകമായ ഇളവുകൾ നൽകി നേരത്തെ സർക്കാർ തീരുമാനം എടുത്തിരുന്നു. ഇത് താൽക്കാലിക ജീവനക്കാർക്കും ബാധകമാക്കണമെന്ന് ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
  Published by:Joys Joy
  First published:
  )}