• HOME
  • »
  • NEWS
  • »
  • kerala
  • »
  • വൈദ്യുതി പോസ്റ്റിൽ ഏണി ചാരി കയറുന്നതിനിടെ ലൈനിൽ നിന്ന് ഷോക്കേറ്റ് കരാര്‍ തൊഴിലാളി മരിച്ചു

വൈദ്യുതി പോസ്റ്റിൽ ഏണി ചാരി കയറുന്നതിനിടെ ലൈനിൽ നിന്ന് ഷോക്കേറ്റ് കരാര്‍ തൊഴിലാളി മരിച്ചു

ലൈനിൽ വൈദ്യുതി ഉണ്ടെന്നറിയാതെ ഏണിചാരി വെക്കുന്നതിടയിൽ ലൈൻ കമ്പിയിൽ തട്ടി ഷോക്കേറ്റ് സാലി മോൻ താഴെ വീഴുകയായിരുന്നു.

  • Share this:

    ഇടുക്കി: ഇടുക്കിയില്‍ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാർ മ്ളാമല ചാത്തനാട്ട് വീട്ടിൽ സലി മോൻ (48) ആണ് മരിച്ചത്. ശബരിമല സീസണുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ നിന്നും സ്ട്രീറ്റ് ലൈറ്റ് തെളിക്കാൻ കരാറെടുത്തയാളുടെ തൊഴിലാളിയാണ് സലിമോൻ. വൈദ്യുതി പോസ്റ്റിൽ ഏണി ചാരി കയറുന്നതിനിടെ ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

    Also Read-ഇടുക്കിയിൽ ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

    വണ്ടിപ്പെരിയാർ സെക്ഷന് കീഴിൽ കറപ്പുപാലം ഭാഗത്ത് വഴി വിളക്കുകൾ തെളിയിക്കുന്ന ജോലികൾക്കായി വൈദ്യുതി വിഛ്ഛേദിച്ചിരുന്നു. ഇവിടുത്തെ ജോലികൾ അവസാനിച്ച് വള്ളക്കടവ് കൊക്കക്കാട് ഭാഗത്ത് വൈദ്യുതി പോസ്റ്റിലെ ബൾബ് മാറുന്നതിനായി സാലിമോനും കൂട്ടരും എത്തി. ഈ സമയം ലൈനിൽ വൈദ്യുതി ഉണ്ടെന്നറിയാതെ ഏണിചാരി വെക്കുന്നതിടയിൽ ലൈൻ കമ്പിയിൽ തട്ടി ഷോക്കേറ്റ് സാലി മോൻ താഴെ വീഴുകയായിരുന്നു.

    Published by:Jayesh Krishnan
    First published: