നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പണം നൽകിയില്ല; കൃഷി ഓഫീസില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കരാറുകാരന്റെ ആത്മഹത്യ ഭീഷണി

    പണം നൽകിയില്ല; കൃഷി ഓഫീസില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കരാറുകാരന്റെ ആത്മഹത്യ ഭീഷണി

    മൊത്തം ഒരു കോടി രൂപയാണ് നാല് പ്രവര്‍ത്തികളിലായി സുരേഷിന് ലഭിക്കാനുള്ളത്. എട്ട് മാസം മുന്‍പാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ബില്ല് നല്‍കിയത്.

    News18 Malayalam

    News18 Malayalam

    • Share this:
      തൊടുപുഴ: തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കരാറുകാരന്റ ആത്മഹത്യ ഭീഷണി. കരാര്‍ ജോലിയുടെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് വെള്ളത്തൂവല്‍ സ്വദേശി സുരേഷ് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട നാലോളം പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ ശേഷം സുരേഷ് ബില്ലുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പൽ കൃഷി ഓഫീസര്‍ ഈ ബില്ലുകള്‍ ദീര്‍ഘനാളായി തടഞ്ഞുവെക്കുകയായിരുന്നെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

      Also Read- ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

      ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രിന്‍സിപ്പൽ കൃഷി ഓഫീസറുടെ മുറിയില്‍ ഇദ്ദേഹം നിലയുറപ്പിക്കുകയായിരുന്നു. കൈയില്‍ ലൈറ്റര്‍ പിടിച്ച ശേഷമായിരുന്നു ഭീഷണി. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും എത്തി ദേഹത്ത് വെള്ളം ഒഴിച്ച ശേഷം ഇദ്ദേഹത്തെ കൃഷി ഓഫീസറുടെ മുറിയില്‍ നിന്നും നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട 70 ശതമാനം പണം ഇന്നുതന്നെ കൊടുക്കാമെന്ന് പ്രന്‍സിപ്പൽ കൃഷി ഓഫീസര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മുഴുവന്‍ പണവും നല്‍കണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

      Also Read- 'രാജ്യത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്': രാഹുൽ ഗാന്ധിയോട് സ്റ്റാലിൻ

      മൊത്തം ഒരു കോടി രൂപയാണ് നാല് പ്രവര്‍ത്തികളിലായി സുരേഷിന് ലഭിക്കാനുള്ളത്. എട്ട് മാസം മുന്‍പാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ബില്ല് നല്‍കിയത്. ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കിട്ടും നടപടി ഇല്ലാഞ്ഞിട്ടാണ് ഇത്തരമൊരു നടപടിക്ക് തുനിഞ്ഞതെന്നാണ് ഇദ്ദേഹം പറയുന്നത്. പണം ചോദിച്ചപ്പോൾ ഉദ്യോഗസ്ഥര്‍ വീണ്ടും പുതിയ ഉപാധികള്‍ വെച്ചതാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് വിവരം.



      മറ്റൊരു സംഭവം

      വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നൽകിയില്ല; തമിഴ്നാട് സ്വദേശിക്ക് 3 മാസം തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി


      വേർപിരിഞ്ഞ ഭാര്യയ്ക്ക് ജീവനാംശം നൽകാത്തയാള്‍ക്ക് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി. തമിഴ്നാട് സ്വദേശിയായ ആൾക്കാണ് മുന്‍ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിച്ചത്. വിവാഹമോചന സമയത്ത് ഭാര്യക്ക് ജീവനാംശമായി 2.60 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഒപ്പം ചെലവുകൾക്കായി മാസം 1.75 ലക്ഷം രൂപയും. ഈ തുക നൽകാൻ ഇയാൾ പരാജയപ്പെട്ടതോടെയാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

      തുക നൽകാൻ ഏറെ നാളത്തെ സമയം നൽകിയെന്നും അതൊന്നും പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിലാണ് ശിക്ഷാനടപടിയെന്നുമാണ് കോടതി വ്യക്തമാക്കിയത്. 'ഇതിനോടകം തന്നെ നീണ്ട നാളുകൾ ഞങ്ങൾ നൽകിയിരുന്നു. എന്നാൽ ഈ അവസരങ്ങൾ അയാള്‍ ഉപയോഗപ്പെടുത്തിയില്ല. അതിനാൽ കോടതിയെ അവഹേളിച്ച കുറ്റത്തിന് ഇയാളെ മൂന്ന് മാസത്തെ തടവിന് വിധിച്ചിരിക്കുകയാണ്' ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബോപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
      Published by:Rajesh V
      First published:
      )}