news18-malayalam
Updated: September 27, 2019, 12:24 PM IST
ആത്മഹത്യ ചെയ്ത കരാറുകാരൻ ജോസഫ്
കണ്ണൂര്‍: ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിലായ കോൺഗ്രസ് നേതാവും അധ്യാപകനുമായ റോഷി ജോസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കാഞ്ഞങ്ങാട് ഡി.ഇ.ഒയുടെ നിർദ്ദേശമനുസരിച്ച് സ്കൂൾ മാനേജ്മെന്റാണ് റോഷി ജോസിനെ സസ്പെൻഡ് ചെയ്തത്.
സോഷ്യല്‍ സയന്‍സ് അധ്യാപകനായിരുന്ന റോഷി ജോസിനെതിരെ വഞ്ചനാകുറ്റം, ആത്മഹത്യ പ്രേരണ എന്നിവയാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ പോക്സോ കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്.
കരാറുകാരനായ ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് കുഞ്ഞിക്കൃഷ്ണന് നായര്‍ , റോഷി ജോസ്, ടി വി അബ്ദുള്‍ സലീം എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്.
Also Read
കരാറുകാരന്റെ മരണം; ട്രസ്റ്റിന്റെ മറവിൽ ഒന്നരക്കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന് KPCC സമിതി
First published:
September 27, 2019, 12:24 PM IST