നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുടവൂർ പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറി; പൊലീസ് അകത്ത് കയറിയത് പള്ളിയുടെ പൂട്ടു പൊളിച്ച്

  മുടവൂർ പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറി; പൊലീസ് അകത്ത് കയറിയത് പള്ളിയുടെ പൂട്ടു പൊളിച്ച്

  കോടതി വിധി നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്ന് ഓർത്തഡോക്സ് സഭ വികാരി ഗീവർഗീസ് കാപ്പിൽ പറഞ്ഞു.

  mudavoor chuurch

  mudavoor chuurch

  • News18
  • Last Updated :
  • Share this:
  എറണാകുളം: മൂവാറ്റുപുഴ മുടവൂർ പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വിഭാഗത്തിന് കൈമാറി. പള്ളിയുടെ പൂട്ടു പൊളിച്ചാണ് ഫയർ ഫോഴ്സിനെയും പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം അകത്തു കയറിയത്. പള്ളി ഏറ്റെടുക്കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

  മൂവാറ്റുപുഴ മുടവൂർ സെന്റ് ജോർജ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീം കോടതിയുടെ വിധി ഉണ്ടായിരുന്നു. എന്നാൽ, ഇത് നടപ്പാക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതിയലക്ഷ്യ നടപടിയുമായി ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

  You may also like:K Surendran | പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ [NEWS]M Shivashankar | ശിവശങ്കർ നൽകിയ ആർഗ്യുമെന്റ് നോട്ടിനെതിരെ കടുത്ത വിയോജിപ്പുമായി ഇ.ഡി; ശിവശങ്കർ പച്ചക്കള്ളം പറയുന്നുവെന്നും ആരോപണം [NEWS] PK Kunhalikutty | കിഫ്ബി വലിയ അഴിമതി; UDF അധികാരത്തിൽ എത്തിയാൽ കിഫ്ബി തുടരണോ എന്ന് ചർച്ച ചെയ്യും: പികെ കുഞ്ഞാലിക്കുട്ടി [NEWS]

  ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി ഏറ്റെടുത്തു ചൊവ്വാഴ്ചക്ക് മുമ്പ് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നിർദ്ദേശപ്രകാരം മൂവാറ്റുപുഴ തഹസിൽദാർ കെ.എസ് സതീഷ്, പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ എത്തിയത്.

  പ്രതിഷേധവുമായി യാക്കോബായ സഭാ വിശ്വാസികൾ പള്ളിക്ക് മുന്നിൽ അണിനിരന്നിരുന്നു. ഇവരെ പൊലീസ് നീക്കി. പള്ളിയുടെ താക്കോൽ കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാക്കോബായ വിശ്വാസികൾ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ആദ്യം പള്ളിയുടെ ഗേറ്റും പിന്നീട് പ്രധാന വാതിലും പൊളിച്ച് പൊലീസ് സഹായത്തോടെ ഓർത്തഡോക്സ് സഭാ വിശ്വാസികൾ പള്ളിക്കകത്ത് കയറി
  യത്.  കോടതി വിധി നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്ന് ഓർത്തഡോക്സ് സഭ വികാരി ഗീവർഗീസ് കാപ്പിൽ പറഞ്ഞു. ഏകപക്ഷീയമായാണ് വിധി നടപ്പാക്കിയത് എന്നാണ് യാക്കോബായ സഭാവിശ്വാസികളുടെ ആരോപണം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നേരത്തെ മൂന്നു തവണ പള്ളി ഏറ്റെടുക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തിയെങ്കിലും അതിന് സാധിച്ചിരുന്നില്ല.
  Published by:Joys Joy
  First published:
  )}