കൊച്ചി: സംസ്ഥാനത്ത് നിപാ ആശങ്ക നിലനിൽക്കേ എറണാകുളം കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. 1077, 1056 എന്നിവയാണ് കൺട്രോൾ റൂം നമ്പറുകൾ. അതേസമയം, എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപായാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. കൊച്ചിയിൽ ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ചികിത്സയിലിരിക്കുന്ന രോഗിക്ക് നിപായാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പക്ഷേ, മുൻകരുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിപായോട് സമാനമായ വൈറസിന്‍റെ സാന്നിധ്യമാണ് കണ്ടെത്തിയതെന്നും എന്നാൽ രോഗം സ്ഥിരീകരിക്കാറായില്ലെന്നും അരോഗ്യമന്ത്രി അറിയിച്ചിരുന്നു.
നിപാ ആശങ്ക: സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചു
കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് അടക്കം എല്ലാം തയ്യാറായി കഴിഞ്ഞതായും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ സംശയം തോന്നിയ 86 പേർ നിരീക്ഷണത്തിലാണെന്നും വല്ലാതെ ഭയപ്പെടേണ്ടതില്ലെന്നും ഇത്തവണ നല്ല ആത്മവിശ്വാസമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Nipah, Nipah fake messages, Nipah outbreak, Nipah virus, Nipah virus suspicion