COVID 19 | ആലുവ കേന്ദ്രീകരിച്ചു 27 പേർക്ക് രോഗം; നിയന്ത്രണം കടുപ്പിക്കും

ജില്ലയിൽ 14 പേരുടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

News18 Malayalam | news18
Updated: July 10, 2020, 11:05 PM IST
COVID 19 | ആലുവ കേന്ദ്രീകരിച്ചു 27 പേർക്ക് രോഗം; നിയന്ത്രണം കടുപ്പിക്കും
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 10, 2020, 11:05 PM IST
  • Share this:
എറണാകുളം: ആലുവയിൽ നിയന്ത്രണം കടുപ്പിക്കാൻ തീരുമാനം. ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ചു 27 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. 337 പേരാണ് രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവിടെ രോഗവ്യാപനം തടയുന്നതിന് കണ്ടയിൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ആലുവ മുനിസിപ്പാലിറ്റിയിലെ 15 വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആലുവ പട്ടണത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. എറണാകുളം ഭാഗത്ത് നിന്നും പെരുമ്പാവൂർ/ മൂന്നാർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എച്ച്.എം.ടി ജംഗ്ഷനിൽ നിന്നും തിരിയുകയോ, ദേശത്ത് നിന്ന് തിരിഞ്ഞ് മഹിളാലയം പാലം വഴിയോ പോകേണ്ടതാണ്.

You may also like:ഇന്ത്യയിൽ കോവിഡ് രോഗികൾ എട്ടുലക്ഷം കടന്നു; ഏഴിൽ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത് വെറും മൂന്നു ദിവസം കൊണ്ട് [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]

അങ്കമാലി/ പറവൂർ ഭാഗത്ത് നിന്നും പെരുമ്പാവൂർ/ മൂന്നാർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ദേശത്ത് നിന്ന് തിരിഞ്ഞ് മഹിളാലയം പാലം വഴി പോകേണ്ടതാണ്. പെരുമ്പാവൂരിൽ നിന്നും കെ.എസ്.ആർ.ടി.സി റോഡിലൂടെ വരുന്ന വാഹനങ്ങൾ മഹിളാലയം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ദേശം വഴി തൃശൂർ/ എറണാകുളം ഭാഗത്തേക്ക് പോകേണ്ടതും, പെരുമ്പാവൂരിൽ നിന്നും പ്രൈവറ്റ് റോഡിലൂടെ വരുന്ന വാഹനങ്ങൾ കൊച്ചിൻ ബാങ്ക് ജംഗ്ഷനിൽ തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതുമാണ്.

ജില്ലയിൽ 14 പേരുടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

എറണാകുളം മാർക്കറ്റിൽ നിലവിലെ അവസ്ഥ നിയന്ത്രണവിധേയമാണ്. 15 പേർക്കാണ് മാർക്കറ്റ് കേന്ദ്രീകരിച്ചു രോഗം സ്ഥിരീകരിച്ചത്. ചെല്ലാനത്ത് നിലവിൽ ഒൻപതു പേരുടെ പരിശോധന ഫലം പോസിറ്റീവ് ആയിട്ടുണ്ട്. കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൂന്ന് വാർഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. രോഗ ലക്ഷണം ഉള്ളവരെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരെയും പൂർണമായും കണ്ടെത്തി സാമ്പിളുകൾ ശേഖരിച്ചു.
Published by: Joys Joy
First published: July 10, 2020, 11:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading