മണ്ണിടിച്ചില്‍ സാധ്യത: മകരജ്യോതി ദര്‍ശിക്കുന്നതിന് ഹില്‍ടോപ്പിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം

തീര്‍ഥാടകര്‍ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് ദേവസ്വം ബോര്‍ഡ് അടിയന്തിരമായി ബാരിക്കേഡുകള്‍ നിര്‍മിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ആവശ്യമായ പൊലീസുകാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

News18 Malayalam | news18
Updated: January 11, 2020, 2:40 PM IST
മണ്ണിടിച്ചില്‍ സാധ്യത: മകരജ്യോതി ദര്‍ശിക്കുന്നതിന് ഹില്‍ടോപ്പിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം
sabarimala
  • News18
  • Last Updated: January 11, 2020, 2:40 PM IST
  • Share this:
ശബരിമല: മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ തങ്ങുന്ന പമ്പയിലെ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി.

ഹില്‍ടോപ്പില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്‍റെയും ശബരിമല അഡീഷണല്‍ ജില്ല മജിസ്‌ട്രേട് എൻ.എസ്‌.കെ ഉമേഷിന്‍റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം.

തീര്‍ഥാടകര്‍ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് ദേവസ്വം ബോര്‍ഡ് അടിയന്തിരമായി ബാരിക്കേഡുകള്‍ നിര്‍മിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ആവശ്യമായ പൊലീസുകാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ഏകോപിപ്പിക്കും.

ഖാസിം സുലൈമാനിക്കൊപ്പം മറ്റൊരു ഇറാനിയൻ മിലിട്ടറി ഉദ്യോഗസ്ഥനെയും യുഎസ് ലക്ഷ്യമിട്ടു; പക്ഷേ, ശ്രമം പരാജയപ്പെട്ടു

2018 ഓഗസ്റ്റിലെ പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പമ്പയില്‍ പ്രവര്‍ത്തിച്ചിരുന്ന ബേസ് ക്യാമ്പ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി ഫലപ്രദമായി നിലയ്ക്കലേക്കു മാറ്റിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ കഴിഞ്ഞവര്‍ഷവും മകരജ്യോതി ദര്‍ശിക്കുന്നതിന് തീര്‍ഥാടകര്‍ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു.
Published by: Joys Joy
First published: January 11, 2020, 2:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading