പൊളിക്കാൻ സർവ്വാതെ എത്തി, ഇനി ബാക്കിയാകുക 75, 000 ടൺ അവശിഷ്ടം

ഫ്ലാറ്റുകൾ പൊളിക്കുന്നതിലൂടെ പല രീതിയിലുള്ള 75, 000 ടൺ അവശിഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇവ നീക്കം ചെയ്യുക എന്നതാകും നഗരസഭയ്ക്ക് മുന്നിലെ വെല്ലുവിളി

News18 Malayalam | news18-malayalam
Updated: October 11, 2019, 6:09 PM IST
പൊളിക്കാൻ സർവ്വാതെ എത്തി, ഇനി ബാക്കിയാകുക 75, 000 ടൺ അവശിഷ്ടം
മരട് ഫ്ലാറ്റ്
  • Share this:
#ഡാനി പോൾ

കൊച്ചി: നിയന്ത്രിത സ്ഫോടനങ്ങളുടെ ഇന്ത്യൻ മാസ്റ്റർ എന്ന് വിശേഷിപ്പിക്കാവുന്ന എസ്. സർവ്വാതെ മരടിൽ ജോലി തുടങ്ങി. ഇന്നലെ രാത്രി കൊച്ചിയിൽ എത്തിയ അദ്ദേഹം ഇന്ന് രാവിലെ തന്നെ മരടിൽ എത്തി. നഗരസഭയിലേക്കു എത്തിയത് സബ് കളക്ടറും മരട് നഗര സഭയുടെ സെക്രട്ടറി ചുമതല കൂടി വഹിക്കുന്ന സ്നേഹിൽ കുമാർ സിങ്ങും ഒത്തായിരുന്നു. കാത്തുനിന്ന സാങ്കേതിക സമിതി അംഗങ്ങളെയും നഗരസഭ ജീവനക്കാരെയും പരിചയപെട്ടു.

തുടർന്ന് സർവാതെയുടെ നേതൃത്വത്തിൽ സബ് കലക്ടറും സംഘവും നാല് ഫ്ളാറ്റുകളിലും എത്തി പരിശോധിച്ചു. ആദ്യം ഗോൾഡൻ കായലോരത്തിൽ, പിന്നേ പൊളിക്കുന്ന കെട്ടിടങ്ങളിൽ ഏറ്റവും വലുതായി ജെയിൻ കോറൽ കോവ് ഫ്ലാറ്റിൽ ആണ് രണ്ടാമത് എത്തിയത്. ഫ്ലാറ്റും പരിസരവും, അടുത്തുള്ള കായലും നടന്നു കണ്ടു. ഇരട്ട കെട്ടിടങ്ങൾ നിലകൊള്ളുന്ന ആൽഫാ സെറിൻ ഫ്ലാറ്റിൽ എത്തി പരിശോധിച്ചു. ഒടുവിൽ ഹോളിഫെയ്ത്തിന്റെ H20 ഫ്ലാറ്റിൽ എത്തി.

ഫ്ലാറ്റ് പൊളിക്കാൻ തിരഞ്ഞെടുത്ത കമ്പനിയുടെ പ്രതിനിധികളും ഇന്ന് ഫ്ളാറ്റുകൾ പരിശോധിച്ചു. മരടിൽ ചർച്ചകളും കൂടിയാലോചനകളും വളരെ വേഗത്തിൽ പൂർത്തിയാക്കുകയാണ്. ഫ്ലാറ്റുകൾ ഇന്ന് ജില്ലാ ഭരണകൂടം മരട് നഗര സഭയ്ക്ക് കൈമാറും.

5 ഫ്ലാറ്റുകൾ, 75, 000 ടൺ അവശിഷ്ടം

ഫ്ലാറ്റുകൾ പൊളിക്കുന്നതിലൂടെ പല രീതിയിലുള്ള 75, 000 ടൺ അവശിഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇവ നീക്കം ചെയ്യുക എന്നതാകും നഗരസഭയ്ക്ക് മുന്നിലെ വെല്ലുവിളി. കോൺക്രീറ്റ് മാത്രം 35, 000 ടൺ വരുമെന്നാണ് കണക്കാക്കുന്നത്. ഇടതടവില്ലാതെ പതിനായിരത്തിലധികം ലോഡ് സാധനങ്ങൾ ഇവിടെ നിന്നും നീക്കം ചെയ്യണം. പുനരുപയോഗത്തിനുള്ള സാധ്യതകൾ ആവും വിധം അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കോൺക്രീറ്റ് സ്ലാബുകൾ ആക്കിമാറ്റാൻ കഴിയുമെങ്കിൽ അതു വിജയകരമാകും. എന്നാൽ നിലവിൽ കേരളത്തിൽ അത്തരം യൂണിറ്റുകൾ പ്രവർത്തിക്കുന്നില്ല. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴല്ല അതിനു ശേഷമാകും ഒരു പക്ഷെ യഥാർതഥ വെല്ലുവിളി നേരിടേണ്ടി വരിക.
First published: October 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading