• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിനടുത്ത വിവാദബസ് സ്റ്റോപ്പ് പൊളിച്ച് മാറ്റി; ജൻഡർ ന്യൂട്രൽ ബസ് സ്റ്റോപ്പ് നിർമിക്കുമെന്ന് മേയർ

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിനടുത്ത വിവാദബസ് സ്റ്റോപ്പ് പൊളിച്ച് മാറ്റി; ജൻഡർ ന്യൂട്രൽ ബസ് സ്റ്റോപ്പ് നിർമിക്കുമെന്ന് മേയർ

സമീപത്ത് പുതിയ ബസ് സ്റ്റാന്റ് നിർമ്മിക്കുമെന്ന് കോർപറേഷൻ വാഗ്ദാനം. വിദ്യാർത്ഥികൾ ഒന്നിച്ച് ഇരിക്കുന്നത് തടയാനായിരുന്നു ബഞ്ച് മാതൃകയിൽ ഉണ്ടായിരുന്ന ഇരിപ്പിടം മുറിച്ച് മാറ്റിയത് 

  • Last Updated :
  • Share this:
തിരുവനന്തപുരം: വിവാദമായ തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ ബസ് സ്റ്റോപ്പ് കോർപറേഷൻ പൊളിച്ച് മാറ്റി. സമീപത്ത് പുതിയ ജൻഡർ ന്യൂടൽ ബസ് സ്റ്റാന്റ് നിർമ്മിക്കുമെന്ന് കോർപറേഷൻ വാഗ്ദാനം. വിദ്യാർത്ഥികൾ ഒന്നിച്ച് ഇരിക്കുന്നത് തടയാൻ ബഞ്ച് മാതൃകയിൽ ഉണ്ടായിരുന്ന ഇരിപ്പിടം മുറിച്ച് മാറ്റിയത്  വിവാദമായിരുന്നു.

Related News- 'ആ ബസ് സ്റ്റോപ്പ് ഇനി വേണ്ട'; ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കാൻ നഗരസഭ

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് തടയാൻ രണ്ട് മാസം മുൻപാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ബഞ്ച് സീറ്റ് മുറിച്ച് മാറ്റി ഒറ്റ സീറ്റ് നിർമ്മിച്ചത്.  ഇതിനെതിരെ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പ്രതിഷേധിച്ച് സെൽഫി ഇട്ടതോടെ സംഭവം വിവാദമായി. വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് കോർപറേഷൻ മേയർ സ്ഥലത്ത് എത്തി പുതിയ ബസ് സ്റ്റോപ്പ് നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്തത്.

Related News- ആണും പെണ്ണും ഒരുമിച്ചിരുന്നതിന് ബസ് സ്റ്റോപ്പിലെ ഇരിപ്പിടം പൊളിച്ചു; മടിയിലിരുന്ന് വിദ്യാർഥികളുടെ പ്രതിഷേധം

എന്നാൽ വിവാദമായ ശേഷവും രണ്ട് മാസമായിട്ടും ബസ് സ്റ്റോപ്പ് പൊളിച്ചില്ല. ഇതോടെ ശ്രീ കൃഷ്ണ നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ബസ് സ്റ്റോപ്പ് പുതുക്കി പണിതിരുന്നു. ഇതേ തുടർന്നാണ് കോർപറേഷന്റെ അടിയന്തര ഇടപെടൽ. പൊളിച്ച് മാറ്റിയ ബസ് സ്റ്റോപ്പ് കോർപറേഷൻ ലോറിയിൽ കയറ്റി സ്ഥലത്തു നിന്ന് മാറ്റി. എല്ലാവർക്കും ഇരിക്കാവുന്ന പുതിയ ജൻഡർ ന്യൂട്രൽ ബസ്റ്റോപ്പ് പണിയുമെന്നാണ് കോർപറേഷൻ വാഗ്ദാനം.

പ്രതിഷേധം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. ലൈബ്രറി അടക്കം പി പി പി  മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമ്മിക്കാനാണ് കോർപറേഷൻ ആലോചന. പ്രദേശ വാസികൾക്ക് കൂടി കോർപറേഷൻ ബസ് സ്റ്റോപ്പ് നിർമ്മിച്ച് നൽകണമെന്നാണ് റസിഡൻസ് അസോസിയേഷന്റെ ആവശ്യം.
Published by:Rajesh V
First published: