നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ആഴക്കടലിലെ ധാരണാപത്രം റദ്ദാക്കിയിട്ടില്ല‍; ഇത് വീണ്ടും അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ': പ്രതിപക്ഷ നേതാവ്

    'ആഴക്കടലിലെ ധാരണാപത്രം റദ്ദാക്കിയിട്ടില്ല‍; ഇത് വീണ്ടും അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ': പ്രതിപക്ഷ നേതാവ്

    വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഒറിജിനല്‍ ധാരണാപത്രം റദ്ദാക്കാതിരുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ആലപ്പുഴ: ആഴക്കടല്‍ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇഎംസിസിയുമായി 2020 ഫെബ്രുവരി 28ന് അസെന്‍ഡില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. "റദ്ദാക്കും എന്ന് പറയുന്നതേയുള്ളൂ. ഒരു മാസം കഴിഞ്ഞിട്ടും ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരം. 400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങള്‍ നിര്‍മിക്കാനുള്ള കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് കോര്‍പറേഷനുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ഒറിജിനല്‍ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്"- ചെന്നിത്തല പറഞ്ഞു. ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഒറിജിനല്‍ ധാരണാപത്രം റദ്ദാക്കാതിരുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

      Also Read- 'ഇരട്ടവോട്ട് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു, വിവരങ്ങള്‍ നാളെ പുറത്തുവിടും': രമേശ് ചെന്നിത്തല

      2020 ഫെബ്രുവരി അസെൻഡ് കേരളയിൽ വെച്ചാണ് ഇഎംസിസി സർക്കാരുമായി 5324 കോടിയുടെ ധാരണാപത്രം ഒപ്പിട്ടത്. വിവാദമായതോടെ ഇത് റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും ധാരണാപത്രം വ്യവസായ വകുപ്പ് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയിട്ടില്ലെന്നാണ് വിവരം. ഫെബ്രുവരി 2020ല്‍ ഇഎംസിസിയും കെഎസ്ഐഡിസിയുമായി ഒപ്പിട്ട ധാരണാപത്രം വ്യവസായമന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയെന്നായിരുന്നു സര്‍ക്കാര്‍ അവകാശവാദം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് എടുത്ത തീരുമാനം അംഗീകരിച്ച് പക്ഷെ ഇതുവരെയും വ്യവസായവകുപ്പോ സര്‍ക്കാരോ ഉത്തരവിറക്കിയിട്ടില്ല. പ്രതിപക്ഷത്തിന്‍റെ അസത്യ പ്രചാരണത്തിന് തടയിടാനാണ് ധാരണാപത്രം റദ്ദാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിശദീകരണം.

      Also Read- കായംകുളത്ത് പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമം; ജില്ലാ കളക്ടർ റിപ്പോർട്ട് തേടി

      സര്‍ക്കാരിനു വേണ്ടി കെഎസ്ഐഡിസി എംഡി ഒപ്പിട്ട ധാരണപത്രം റദ്ദാക്കിയത് സര്‍ക്കാര്‍ ഉത്തരവായി തന്നെ ഇറങ്ങണമെന്നിരിക്കെ ഇത്തരത്തില്‍ ഒരു ഉത്തരവും ഇതുവരെ ഇറങ്ങിയിട്ടില്ല. ധാരണാപത്രത്തില്‍ റദ്ദാക്കി ഉത്തരവ് ഇറങ്ങാത്തത് എന്ത് എന്നുള്ള ചോദ്യങ്ങള്‍ക്ക് വ്യവസായ വകുപ്പിനോട് ആരായണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയതെന്നും ഇതേപ്പറ്റി വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരോട് ടെലിഫോണില്‍ ആരാഞ്ഞപ്പോള്‍ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

      Also Read-'ഏത് ബോംബിനേയും നേരിടാൻ തയാർ'; 5 ദിവസത്തിനുള്ളിൽ വലിയ ബോംബ് വരുമെന്ന പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

      അതേസമയം, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഇഎംസിസി യാനങ്ങള്‍ നിര്‍മിക്കാനുണ്ടാക്കിയ ധരണാപത്രം റദ്ദുചെയ്ത് ഉത്തരവിറങ്ങിയിരുന്നു. ഉത്തരവ് റദ്ദാക്കി ഉത്തരവിറക്കിയാല്‍ കൂടുതല്‍ തെളിവുകള്‍ അമേരിക്കന്‍ കമ്പനി പുറത്തുവിടുമോ എന്നുള്ള ഭയമാണ് ഉത്തരവിറക്കാതെ നീട്ടികൊണ്ട് പോകുന്നതിന്‍റെ പിന്നിലെന്ന സംശയമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

      Also Read-'നേമം ഇത്തവണ തിരിച്ചു പിടിക്കും; ബിജെപിയുടെ വോട്ട് വിഹിതം താഴേക്ക് പോകും'; മുഖ്യമന്ത്രി പിണറായി വിജയൻ

      Key Words: deep sea mou, ramesh chennithala, emcc, opposition leader, industrial department, kerala government, ksidc
      Published by:Rajesh V
      First published:
      )}