മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രതിമ നീക്കം ചെയ്തു. പ്രതിമയ്ക്ക് ഗുരുദേവന്‍റെ രൂപവുമായി സാമ്യമില്ലെന്ന് വിവാദത്തെത്തുടർന്നാണു നടപടി. സാംസ്കാരിക സമുച്ചയത്തിന്റെ പ്രവേശന ബ്ലോക്കിലാണ് പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഇരിക്കുന്ന നിലയിലുള്ള ഗുരുവിന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചിരുന്നത്.
ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തിയത് ഈ പ്രതിമയിലായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ അപ്പോള്‍ തന്നെ പ്രതിമയുടെ കുറവുകള്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നു; ചെലവ് 2.11 കോടി
സംഭവം വിവാദമായതോടെ സാംസ്കാരിക സമുച്ചയത്തില്‍ സ്ഥാപിച്ച ഗുരുപ്രതിമ താത്കാലികമാണെന്നും പുതിയ പ്രതിമ ഉടന്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പ്രതിമ നീക്കം ചെയ്തത്.
പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച പ്രതിമ താൽക്കാലികമായാണ് സ്ഥാപിക്കുന്നതെന്നും 15 ലക്ഷത്തിലേറെ രൂപ ചെലവാക്കി പുതിയ വെങ്കല പ്രതിമ ഉടന്‍ സ്ഥാപിക്കുമെന്നും ഉദ്ഘാടന ദിവസം തന്നെ എം. മു കേഷ് എം.എൽ.എ പറഞ്ഞിരുന്നു. സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ഹാരാർപ്പണം നടത്തുന്ന ചടങ്ങിനു വേണ്ടിയാണു താൽ ക്കാലിക പ്രതിമ സ്ഥാപിച്ചതെന്നും എംഎൽഎ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kollam, Sreenarayana Guru Deva, Statue