• HOME
 • »
 • NEWS
 • »
 • kerala
 • »
 • CONTROVERSIAL INNOVA OWNER PAID RS 36500 IN 27 CASES OVER EIGHT YEARS

എട്ട് വർഷത്തിനിടെ 27 കേസുകളിൽ 36500 രൂപ പിഴ; വിവാദ ഇന്നോവ ഉടമ പെറ്റി അടച്ചു

മോട്ടോർ വാഹന വകുപ്പിന്‍റെ രേഖ പ്രകാരം 2013 ഏപ്രിൽ ഒന്നിനാണ് ആദ്യ പെറ്റി ലഭിക്കുന്നത്. അന്ന് മുതൽ 27 തവണയാണ് കാറിന് പെറ്റി ലഭിച്ചിട്ടുള്ളത്

innova_TVM

innova_TVM

 • Share this:
  തിരുവനന്തപുരം: ഒരു ദിവസം കൊണ്ട് കുപ്രസിദ്ധമായ ഒരു ഇന്നോവ കാറിനെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കഴിഞ്ഞ ദിവസം കാറിൽ ഇടിച്ചിട്ട് നിർത്താതെ പോയ ഇന്നോവയെക്കുറിച്ചുള്ള കാറുടമയായ രാജീവ് ചന്ദ്രശേഖരൻ നായരുടെ അന്വേഷണമാണ് ഫേസ്ബുക്കിൽ വൈറലായത്. മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ ഈ കാറിനെതിരെ 27 കേസുകളുണ്ടെന്നും, ഇന്നോവ കാറിനെ കരിമ്പട്ടികയിൽപ്പെടുത്തിയതാണെന്നുമുള്ള വിവരം ലഭിച്ചു.

  മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽനിന്ന് ലഭിച്ച വിവരങ്ങളുടെ സ്ക്രീൻ ഷോട്ട് രാജീവ് ചന്ദ്രശേഖരൻ നായർ പങ്കുവെക്കുകയും ചെയ്തു. പോസ്റ്റ് വൈറലായതോടെ നിരവധി പേർ കമന്‍റുകളുമായി രംഗത്തെത്തി. ഇതോടെയാണ് വിവാദ ഇന്നോവയുടെ ഉടമ പെറ്റി ഒടുക്കാൻ തയ്യാറായത്. 2013 മുതൽ ഇതുവരെ 27 നിയമലംഘനങ്ങളാണ് ഈ കാർ നടത്തിയിട്ടുള്ളത്. ഇതിനായി 36500 രൂപയാണ് പെറ്റിയായി ഒടുക്കിയത്.

  Also Read- പെൺകുട്ടികളെ മയക്കാൻ 'ആനന്ദഗുളിക' സംസ്ഥാനത്തും; യുവാവ് അറസ്റ്റിൽ

  മോട്ടോർ വാഹന വകുപ്പിന്‍റെ രേഖ പ്രകാരം 2013 ഏപ്രിൽ ഒന്നിനാണ് ആദ്യ പെറ്റി ലഭിക്കുന്നത്. അന്ന് മുതൽ 27 തവണയാണ് കാറിന് പെറ്റി ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം അമിതവേഗതയിൽ വാഹനമോടിച്ചതിനുള്ള പെറ്റിയാണ്. 2020 ഓഗസ്റ്റ് 26നാണ് അവസാനമായി പെറ്റി ലഭിച്ചത്. ഏതായാലും സംഭവം വിവാദമായതോടെയാണ് വിവാദ കാറിന്‍റെ ഉടമ പെറ്റി അടയ്ക്കാൻ തയ്യാറായത്.

  കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ പാളയത്ത് വെച്ചാണ് രാജീവ് ചന്ദ്രശേഖരൻ നായരുടെ കാറിൽ വിവാദ ഇന്നോവ കാർ വന്നിടിച്ചത്. ഇടിച്ച കാർ നിർത്താതെ പോയതോടെ രാജീവ് പിന്തുടർന്നു. എന്നാൽ അമിത വേഗത്തിലായിരുന്ന കാർ നിർത്താതെ പായുകയായിരുന്നു. ശാസ്തമംഗലം പൈപ്പിൻമൂട് ജങ്ഷൻ വരെ പിന്തുടർന്നെങ്കിലും പിന്നീട് ഇന്നോവ കാറിനെ കാണാൻ സാധിച്ചില്ല. ഇന്നോവ കാറിൽ ചുവപ്പ് നിറത്തിൽ PRESS സ്റ്റിക്കർ ഒട്ടിച്ചിരുന്നു. തുടർന്ന് ഇന്നോവ കാറിന്‍റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ നടത്തിയ അന്വേഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

  വിവാഹാഭ്യർഥന നിരസിച്ച കാമുകനെ ആക്രമിക്കാൻ വീട്ടമ്മയുടെ ക്വട്ടേഷൻ; രണ്ട് പേർ കൂടി അറസ്റ്റിൽ

  വീട്ടിലെ നിത്യസന്ദർശകനായ യുവാവ് വിവാഹാഭ്യർഥന നിരസിച്ചതിന് യുവതി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. ഈ കേസിൽ ഒളിവിലായിരുന്ന വര്‍ക്കല ഇടവ സ്വദേശികളായ സരസ്വതി മന്ദിരത്തില്‍ അരുണ്‍, കുന്നത്തുവിള വീട്ടില്‍ മുകേഷ് എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ മർദ്ദിക്കാൻ ക്വട്ടേഷൻ നൽകിയ മയ്യനാട് സങ്കീർത്തനയിൽ ലിൻസി ലോറൻസ് എന്ന ചിഞ്ചുറാണി, ക്വട്ടേഷൻ സംഘാങ്ങളായ വർക്കല സ്വദേശി അനന്ദു ആയിരൂർ സ്വദേശി അമ്പു എന്നിവർ ജൂൺ 20ന് അറസ്റ്റിലായിരുന്നു.

  കാമുകനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയത് വിവാഹഭ്യർത്ഥന നിരസിച്ചതിലെ നിരാശയിലെന്ന് അറസ്റ്റിലായ യുവതി നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. യുവതി വാങ്ങി നൽകിയ ഫോണും, ഇവരുടെ കയ്യിൽ നിന്ന് പലപ്പോഴായി വാങ്ങിയ കാശും തിരികെ വാങ്ങി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ക്വട്ടേഷൻ. നാൽപ്പതിനായിരം രൂപയ്ക്കാണ് ക്വട്ടേഷൻ നല്‍കിയത്. ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം ശാസ്താംകോട്ട സ്വദേശി ഗൗതം,സുഹൃത്ത് വിഷ്ണു എന്നിവരെ മർദ്ദിച്ച് അവശരാക്കി, കവർച്ച നടത്തി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.

  Also Read-അഹമ്മദാബാദിലെ 'സ്വർണ്ണ മനുഷ്യൻ' മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്

  പൊലീസ് പറയുന്നതനുസരിച്ച് വിവാഹിതയും, രണ്ട് കുട്ടികളുടെ മാതാവുമാണ് ലിൻസി ലോറൻസ്. ഭർത്താവ് വിദേശത്താണ്. രണ്ട് വർഷം മുൻപാണ് ലിൻസിയും ഗൗതമും പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. അടുപ്പം ശക്തമായതോടെ പണവും, മൊബൈൽ ഫോണും അടക്കം  പലപ്പോഴായി ഗൗതമിന് നൽകി. മൂന്നര ലക്ഷത്തോളം രൂപയും ഇയാൾ വാങ്ങിയതായി പറയുന്നു. ഇതിനിടെ വിവാഹം കഴിക്കണമെന്ന് ലിൻസി ആവശ്യപ്പെടുകയായിരുന്നു. ഗൗതം വിവാഹാഭ്യർഥന നിരസിച്ചതോടെ പകയായി. ഇയാൾ അകലാൻ ശ്രമിക്കുക കൂടി ചെയ്തതോടെ പക വൈരാഗ്യം ആകുകയായിരുന്നു.
  ഗൗതമും , സുഹൃത്ത് വിഷ്ണുവും പാരിപ്പള്ളിയിലെ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരാണ്
  Published by:Anuraj GR
  First published:
  )}