HOME » NEWS » Kerala » CONTROVERSIAL VIDEO REMOVED BY PUROGAMANA KALA SAHITHYA SANGAM

സഹായിച്ചില്ലേലും ഇങ്ങനെ ഉപദ്രവിക്കരുതെന്ന് സഖാക്കൾ; വിവാദ വിഡിയോ നീക്കി പു.ക.സ

പെൻഷനും കിറ്റ് വിതരണവുമായിരുന്നു മിക്ക വീഡിയോകളുടെയും ഉള്ളടക്കം. മുസ്‌ലിംകള്‍ രാജ്യദ്രോഹിയും ബ്രാഹ്മണന്‍ ദരിദ്രനുമായി ചിത്രീകരിക്കുന്ന വിഡിയോകളാണ് വിവാദമായത്.

News18 Malayalam | news18-malayalam
Updated: March 26, 2021, 12:30 AM IST
സഹായിച്ചില്ലേലും ഇങ്ങനെ ഉപദ്രവിക്കരുതെന്ന് സഖാക്കൾ; വിവാദ വിഡിയോ നീക്കി പു.ക.സ
News18
  • Share this:

കൊച്ചി: സൈബർ സഖാക്കളുടെ പോലും രൂക്ഷ വിമർശനങ്ങൾക്കൊടുവിൽ ഇടതുപക്ഷത്തെ സഹായിക്കാൻ പുറത്തിറക്കിയ വീഡ‍ിയോകൾ പിൻവലിച്ച് പുരോഗമന കലാ സാഹിത്യ സംഘം. സഹായിച്ചില്ലേലും ഇങ്ങനെ ഉപദ്രവിക്കരുതെന്നാണ് സൈബർ സഖാക്കൾ പോലും വിഡിയോകൾക്ക് താഴെ കമന്റിട്ടത്. ഇതിനു  പിന്നാലെയാണ് വിവാദ വീഡിയോകൾ പിൻവലിക്കാൻ പുകസ തീരുമാനിച്ചത്. നിരവധി വീഡിയോകളാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ സഹായിക്കാൻ പുരോഗമന കലാസാഹിത്യ സംഘം പുറത്തിറക്കിയത്. എന്നാൽ ഈ വിഡിയോകളെല്ലാം വിവാദമായി. തീവ്രവാദം കുത്തല്‍ മുതല്‍ പഴഞ്ചൻ അവതരണം വരെ ചൂണ്ടിക്കാട്ടിയാണ് വീഡിയോകൾക്കെതിരെ വിമർശനം ഉയരുന്നത്.


Also Read ശാന്തിക്കാരന്റെ പട്ടിണി മാറ്റി, അരണി കടഞ്ഞ് തീ ഉണ്ടാക്കേണ്ട; 'കോമാളി' കണ്ട സർക്കാർ വികസനങ്ങളുമായി പുകസ; വീഡിയോകൾക്ക് ട്രോൾ മഴ"പുരോഗമനമോ നിലവാരമില്ലായ്മയോ.. സഖാവേ, സത്യത്തിൽ ഇത് പുരോഗമന കലാസാഹിത്യ സംഘം ആണോ അതോ ആർഷ ഭാരത കലാസാഹിത്യ സംഘം ആണോ.. ആഹാ, മുക്കിയോ ഇനിയും വരണം ഇടയ്ക്കൊക്കെ ആ രാജ്യദ്രോഹ കുപ്പായവും കൊണ്ട്..’  കമന്റുകൾ ഇങ്ങനെ നീളുന്നു.


Also Read 'പിണറായി കെടുകാര്യസ്ഥതയുടെ ക്യാപ്റ്റൻ; സ്വർണ്ണക്കടത്ത് അതിനുള്ള ട്രോഫി': കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല
ചമയങ്ങളില്ലാത്ത യാഥാര്‍ഥ്യങ്ങള്‍ എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. കലാഭവന്‍ റഹ്മാന്‍, തെസ്‌നിഖാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗായത്രി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന ബ്രാഹ്മണ കഥാപാത്രം ക്ഷേത്രങ്ങൾ പൂട്ടിയപ്പോൾ പട്ടിണിയായി പോയ ആളാണ്.  കിറ്റാണ് ഇല്ലം രക്ഷിച്ചതെന്നും വിഡിയോയിൽ പറയുന്നു.  എന്നാൽ ഇപ്പോൾ ഇതിൽ പല വീഡിയോകളും പുകാസയുടെ പേജിൽ നിന്നും ഇതിനോടകം അപ്രത്യക്ഷമായി.

പെൻഷനും കിറ്റ് വിതരണവുമായിരുന്നു മിക്ക വീഡിയോകളുടെയും ഉള്ളടക്കം. മുസ്‌ലിംകള്‍ രാജ്യദ്രോഹിയും ബ്രാഹ്മണന്‍ ദരിദ്രനുമായി ചിത്രീകരിക്കുന്ന വിഡിയോകളാണ് വിവാദമായത്.

ആദ്യം വെറുപ്പായിരുന്നു, പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല: മോഹൻലാലിനെക്കുറിച്ച് സുചിത്ര


മോഹൻലാലിനെ ആദ്യകാലങ്ങളിൽ തനിക്ക് വെറുപ്പായിരുന്നെന്ന് വെളിപ്പെടുത്തി താരത്തിന്റെ ഭാര്യ  ‌സുചിത്ര. ആദ്യ കാലങ്ങളിൽ അദ്ദേഹം വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതാണ് ആ വെറുപ്പിന് കാരണമെന്നും അവർ വ്യക്തമാക്കി. പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. മോഹൻലാൽ സംവിധായകനാകുന്ന ബറോസ് എന്ന സിനിമയുടെ പൂജാവേളയിലായിരുന്നു സുചിത്രയുടെ വെളിപ്പെടുത്തൽ.


സുചിത്രയുടെ വാക്കുകൾ; "ഇന്നലെ ആന്റണി ചോദിച്ചു സംസാരിക്കാമോയെന്ന്. പ്ലീസ് എന്നെ വിളിക്കല്ലേ എന്ന് പറഞ്ഞു. പിന്നെ ഞാന്‍ വിചാരിച്ചു സംസാരിക്കാം എന്ന്. കഴിഞ്ഞ കാലങ്ങളില്‍ എല്ലാം തന്നെ ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക്സീറ്റ്‌ എടുക്കാന്‍ തീരുമാനിച്ച് മാറിയിരുന്നു. അപ്പുവിന്റെ ആദ്യ ചിത്രവുമായി ബന്ധപ്പെട്ടു ഞാന്‍ വേദിയില്‍ വന്നു സംസാരിച്ചു. ഇന്ന് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടന്‍ എന്ന നിലയില്‍, അഭിനയജീവിതത്തില്‍, എല്ലാം നേടിയിട്ടുണ്ട് അദ്ദേഹം. ഒരു സംവിധായകന്‍ എന്ന നിലയില്‍ തുടക്കം കുറിക്കുന്ന നല്ല നാളാണ് ഇന്ന്. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞേ മതിയാകൂ എന്ന് കരുതി."
"നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിനെ വെറുപ്പായിരുന്നു. ചെയ്യുന്ന ജോലിയിലെ മികവ് തെളിയിച്ചതാണ് അതൊക്കെ. നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം."

Also Read ബറോസിന് ആശംസകളുമായി അമിതാഭ് ബച്ചന്‍; നന്ദി അറിയിച്ച് മോഹൻ ലാല്‍

"ബറോസിനെക്കുറിച്ച് പറയുകയാണെങ്കില്‍, എന്നോട് ഒരു ദിവസം വന്നു പറഞ്ഞു, ഞാന്‍ ഒരു ത്രീ ഡി പടത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്, നല്ല പടമാണ് എന്നൊക്കെ. ഞാന്‍ ഓര്‍ത്തു കൊള്ളാമല്ലോ. കുട്ടിച്ചാത്തനു ശേഷം വരുന്ന ത്രീ ഡി പടം നന്നായിരിക്കുമല്ലോ. പിന്നീട് അതിന്റെ തിരക്കഥ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ഞാനും വായിച്ചു. അതിന്റെ സാങ്കേതികവശങ്ങള്‍ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു. ബറോസ് സംവിധാനം ചെയ്യാന്‍ എടുത്ത തീരുമാനം വളരെ നന്നായി എന്നാണ് കരുതുന്നത്. ജിജോ സാറിന്റെ സാങ്കേതിക സഹായം ഏറെ നിര്‍ണ്ണായകമാകും എന്ന് കരുതുന്നു. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നതില്‍ സംശയമില്ല."- സുചിത്ര പറഞ്ഞു.


Published by: Aneesh Anirudhan
First published: March 25, 2021, 11:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories