• HOME
  • »
  • NEWS
  • »
  • kerala
  • »
  • നെഹ്റു ഇല്ലാതെ കാസര്‍കോട് ഡിസിസി പ്രസിഡൻ്റിന്റെ റിപ്പബ്ലിക് ദിനാശംസയിൽ സവർക്കർ; അബദ്ധമെന്ന് വിശദീകരണം

നെഹ്റു ഇല്ലാതെ കാസര്‍കോട് ഡിസിസി പ്രസിഡൻ്റിന്റെ റിപ്പബ്ലിക് ദിനാശംസയിൽ സവർക്കർ; അബദ്ധമെന്ന് വിശദീകരണം

പോസ്റ്റര്‍ ഡിസൈന്‍ ചെയ്തപ്പോഴുണ്ടായ അബദ്ധമാണെന്നായിരുന്നു സംഭവത്തില്‍ ഫൈസലിന്റെ വിശദീകരണം.

  • Share this:

    കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ റിപ്പബ്ലിക് ദിന ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ഫൈസല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പങ്കുവച്ച ചിത്രമാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. റിപ്പബ്ലിക് ദിനാശംസകള്‍ അറിയിക്കുന്ന പോസ്റ്റില്‍ ബി ആര്‍ അംബേദ്കര്‍, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ടിരുന്നു.

    പോസ്റ്റ്  വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുകയും ഡിസിസി പ്രസിഡന്റ് പോസ്റ്റ് നീക്കം ചെയ്യുകയുമായിരുന്നു. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തപ്പോഴുണ്ടായ അബദ്ധമാണെന്നായിരുന്നു സംഭവത്തില്‍ ഫൈസലിന്റെ വിശദീകരണം. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും ഓഫീസ് സ്റ്റാഫാണെന്നും ഫൈസല്‍ വ്യക്തമാക്കി.

    Published by:Arun krishna
    First published: