HOME » NEWS » Kerala » CONTROVERSY IN KERALA CONGRESS ABOUT KOTTAYAM

കേരള കോൺഗ്രസ് സീറ്റ് തർക്കം: കോട്ടയം സീറ്റിൽ പുനരാലോചന ഇല്ലെന്ന് മാണി

മുസ്ളീംലീഗിനെ കൂടി ഉൾപ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്

news18india
Updated: March 14, 2019, 4:21 PM IST
കേരള കോൺഗ്രസ് സീറ്റ് തർക്കം: കോട്ടയം സീറ്റിൽ പുനരാലോചന ഇല്ലെന്ന് മാണി
news18.com
  • Share this:
കോട്ടയം: ലോക് സഭ സീറ്റിനെ ചൊല്ലിയുള്ള കേരള കോൺഗ്രസിലെ തർക്കങ്ങളിൽ തീരുമാനം നാളെ ഉണ്ടാകും. മുസ്ളീംലീഗിനെ കൂടി ഉൾപ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മുസ്ലിം ലീഗ് നേതൃത്വവുമായി ഇന്ന് ആശയവിനിമയം പൂർത്തിയാക്കും.

അതേസമയം കോട്ടയം സീറ്റിൽ ഇനി പുനരാലോചന ഇല്ലെന്ന് മാണി വിഭാഗം ആവർത്തിച്ചു. മാണി വിഭാഗം നേതാക്കളുമായി ചർച്ച നടത്തി വെള്ളിയാഴ്ച വൈകിട്ടോടെ തീരുമാനമെടുക്കാനാണ് ശ്രമം. എന്നാൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പിജെ ജോസഫ് ക്യാമ്പിന്റെ പ്രതീക്ഷ.

Also read: ജോസഫിനെ തഴഞ്ഞതിന് കേരള കോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ 9 പേര്‍ പാര്‍ട്ടിവിട്ടു

ഇടുക്കി സീറ്റ് ജോസഫിന് നൽകാനുള്ള ആലോചനകളും കോൺഗ്രസ് നടത്തുന്നുണ്ട്. പക്ഷേ പാർട്ടിയിൽ നിന്നുതന്നെ കടുത്ത എതിർപ്പ് ഉണ്ടായേക്കും. മുസ്ലിം ലീഗും ഇതിനെ എതിർക്കാനാണ് സാധ്യത. പ്രത്യേക ബ്ലോക്ക് ആയി ഇരിക്കണമെന്ന ജോസഫിൻറെ ആവശ്യവും പരിഗണനയിലാണ്.

തെരഞ്ഞെടുപ്പ് അടുത്തു നിൽക്കെ നടക്കുന്ന വിവാദങ്ങളിൽ കോൺഗ്രസിന് അതൃപ്തി ഉണ്ട്. ജോസഫിനൊപ്പം ചേർന്നുനിന്ന് കോൺഗ്രസ് നടത്തുന്ന നീക്കങ്ങളിൽ മാണി വിഭാഗവും അതൃപ്തിയിലാണ്. കോൺഗ്രസ് എത്ര സമ്മർദ്ദം ചെലുത്തിയാലും കോട്ടയത്ത് ഇനി സ്ഥാനാർത്ഥിയെ മാറ്റേണ്ട എന്നാണ് മാണി വിഭാഗത്തിന്റെ തീരുമാനം.
First published: March 14, 2019, 4:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories