കോട്ടയം: കേരള കോൺഗ്രസ് പാർട്ടികളിലെ തർക്കങ്ങൾ അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിൽ ജോസഫ് ഗ്രൂപ്പിലും തർക്കം രൂക്ഷമാക്കുകയാണ്. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും, മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറുഭാഗവും ചേരി തിരിഞ്ഞു കഴിഞ്ഞു. പാർട്ടിയിലെ സ്ഥാന വിഭജനത്തിൽ മോൻസ് ജോസഫിന് ഉന്നതപദവി നൽകിയതാണ് ഫ്രാൻസിസ് ജോർജിനെയും ഒപ്പം ഉള്ളവരെയും ചൊടിപ്പിച്ചത്.
നേരത്തെ തന്നെ ഇക്കാര്യത്തിൽ ഫ്രാൻസ് ജോർജ് പരസ്യ പ്രതികരണം നടത്തിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞദിവസം ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർക്കൊപ്പം എത്തി ഫ്രാൻസിസ് ജോർജ് അതൃപ്തി ആവർത്തിച്ചു. എന്നാൽ ഈ നീക്കത്തെ മോൻസ് ജോസഫ് പൂർണമായും തള്ളിക്കളയുന്നു. പാർട്ടിയിൽ ലയന സമയത്ത് ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പരാതികൾ എന്നാണ് മോൻസ് ജോസഫ് തിരിച്ചടിക്കുന്നത്. ലയന സമയത്ത് ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാമിന്റെ നേതൃത്വത്തിൽ ഭരണഘടന പുതുക്കിയിരുന്നു.
Also Read-കിറ്റക്സ് സംഘത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുനേരത്തെ പാർട്ടിയിൽ ഇല്ലാത്തതുകൊണ്ടാണ് ഒരു വിഭാഗം ഇത്തരത്തിൽ അഭിപ്രായങ്ങൾ ഉന്നയിക്കുന്നതെന്ന് മോൻസ് ജോസഫ് ആരോപിച്ചു. പുതിയ പദവികൾ പാർട്ടിയിൽ ഉണ്ടാക്കിയതിനെ ചൊല്ലിയാണ് മോൻസ് ജോസഫ് ഫ്രാൻസിസ് ജോർജിനെ ലക്ഷ്യമാക്കി ഒളിയമ്പ് അയക്കുന്നത്.പിസി തോമസ് വന്നപ്പോൾ ഉൾപ്പെടുത്താനാണ് പുതിയ ഭരണഘടന ഭേദഗതി എന്നാണ് മോൻസ് ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ലേയന സമയത്ത് ഇല്ലാതിരുന്ന വർക്ക് പിന്നീട് പാർട്ടിയിലേക്ക് വന്നപ്പോൾ മാന്യമായ പദവികൾ നൽകിയിട്ടുണ്ട് എന്നും മോൻസ് ജോസഫ് അവകാശപ്പെട്ടു. ഇപ്പോൾ അതൃപ്തി പ്രകടിപ്പിക്കുന്നതിൽ ഒരു സാധ്യതയുമില്ല എന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.
ഏതായാലും ജോസഫ് ഗ്രൂപ്പിൽ തർക്കം രൂക്ഷം ആകുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പാർട്ടി പദവികൾ വിഭജിച്ചത് പരസ്യമായി വിമർശിച്ച് ഫ്രാൻസിസ് ജോർജ് രംഗത്ത് എത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കാമെന്ന മറുപടിയാണ് അന്ന് പാർട്ടി ചെയർമാൻ പി ജെ ജോസഫ് സ്വീകരിച്ചത്. എന്നാൽ ഇക്കാര്യങ്ങളിൽ നടപടിയൊന്നും വരാതെ വന്നതോടെയാണ് ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിജെ ജോസഫിനെ കണ്ട് അതൃപ്തി അറിയിച്ചത്.
Also Read-'സഹകരണ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധം'; രമേശ് ചെന്നിത്തല മോൻസ് ജോസഫിന് അമിത പ്രാധാന്യം നൽകുന്നു എന്നാണ് എതിർ വിഭാഗം ആരോപിക്കുന്നത്. എന്നാൽ മോൻസ് ജോസഫ് ഇന്ന് നൽകിയ ഫ്രാൻസിസ് ജോർജിന് പൂർണ്ണമായും തള്ളിപ്പറയുന്നു എന്നു തന്നെ വ്യക്തം. ലെന സമയത്ത് പാർട്ടിയിൽ ഇല്ലാതിരുന്നവർ എന്ന് പറഞ്ഞു ഇടയ്ക്ക് ജോസഫ് ഗ്രൂപ്പ് വിട്ടു പോയ ഫ്രാൻസിസ് ജോർജിനെ ഇടയ്ക്കിടെ പാർട്ടി മാറിയ ആൾ എന്ന് ഓർമ്മിപ്പിക്കുക കൂടിയാണ് മോൻസ് ജോസഫ്. മാത്രമല്ല പിന്നീട് വന്നവർക്ക് അർഹമായ പരിഗണനകൾ നൽകിയിട്ടുണ്ട് എന്നുകൂടി പറഞ്ഞു ഫ്രാൻസിസ് ജോർജിന്റെ ഇപ്പോഴത്തെ പരാതികളെ നേരിട്ട് തള്ളിക്കളയുകയാണ് മോൻസ് ജോസഫ്.
ഏതായാലും ഇരുപക്ഷം ചേർന്നുള്ള തർക്കങ്ങൾ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കും. തർക്കത്തിൽ പി ജെ ജോസഫ് എന്ത് നിലപാട് എടുക്കും എന്നാണ് അറിയാനുള്ളത്. അതൃപ്തി പൊട്ടിത്തെറിയിലേക്ക് നീങ്ങുമോ എന്നും കാത്തിരുന്നു കാണണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.