• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Babu MLA| മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സ്ത്രീവിരുദ്ധ പരാമർശം; നെന്മാറ എംഎൽഎ മാപ്പുപറയണമെന്ന് കോൺഗ്രസ്

K Babu MLA| മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സ്ത്രീവിരുദ്ധ പരാമർശം; നെന്മാറ എംഎൽഎ മാപ്പുപറയണമെന്ന് കോൺഗ്രസ്

ബാരിക്കേഡിന് മുകളിൽ കയറാൻ വനിതാ പ്രവർത്തകരെ സഹപ്രവർത്തകരായ പുരുഷന്മാർ പിറകിൽ നിന്ന് തളളി സഹായിക്കുന്നുവെന്നും ഇതു നാണംകെട്ട സമരമെന്നും എംഎൽഎ

  • Share this:
    പാലക്കാട്: മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് നെന്മാറ എംഎൽഎ കെ ബാബു. ബാരിക്കേഡിന് മുകളിൽ കയറാൻ വനിതാ പ്രവർത്തകരെ സഹപ്രവർത്തകരായ പുരുഷന്മാർ പിറകിൽ നിന്ന് തളളി സഹായിക്കുന്നുവെന്ന് എംഎൽഎ പറഞ്ഞു. നാണംകെട്ട സമരമാണ് കോൺഗ്രസിന്റെതെന്നും കെ ബാബു ആരോപിച്ചു. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ സിപിഎം നെന്മാറ മണ്ഡലത്തിലെ പല്ലശ്ശനയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് എംഎൽഎ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.

    'സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്‍ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍..........എത്ര നാണംകെട്ട സമരങ്ങളാണിവിടെ. ആള് വേണ്ടേ, ആള് കൂട്ടണ്ടേ അവര്. നിങ്ങള് കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാള് കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങള് കേറും'. ഇത്തരത്തിലായിരുന്നു എംഎല്‍എയുടെ പ്രസംഗം.

    എന്നാൽ താൻ പറഞ്ഞതിൽ യാതൊരു തെറ്റുമില്ലെന്നും പാലക്കാടൻ രീതിയിൽ പ്രതികരിച്ചതാണെന്നും എംഎൽഎ വ്യക്തമാക്കി. എംഎൽഎയുടെ പരാമർശം അപലപനീയമാണെന്നും മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ ഇത്തരം പരാമർശങ്ങൾ സൈബർ ഇടങ്ങളിൽ സിപിഎം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒരു എംഎൽഎ തന്നെ പൊതു ഇടത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.

    'പിണറായി സ്വർണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചു'; ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

    മുഖ്യമന്ത്രിക്ക് എതിരം വിമാനത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചതിനെയും പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെയും അദ്ദേഹം അപലപിച്ചു. പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചെന്നും ചെന്നിത്തല ചോദിച്ചു.

    സംസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫീസുകള്‍ മുഴുവന്‍ സിപിഎം അടിച്ചു തകര്‍ക്കുകയാണ്. സര്‍ക്കാരിന്റെ അറിവോടെയും പൊലീസിന്‍റെ സഹായത്തോടെയുമാണ് ഇത് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വിമാനത്തില്‍ ഉണ്ടായ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മാത്രമാണ്. അദ്ദേഹത്തിന് എതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

    കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്‍റെ മടിയിൽ വച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ ചില്ലുകളടക്കം തകർത്തിട്ടുണ്ട്. അകത്തെ സാധനങ്ങളെല്ലാം വ്യാപകമായി വലിച്ചുവാരിയിട്ടു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. ആക്രമണത്തിനെതിരെ പയ്യന്നൂർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
    Published by:Rajesh V
    First published: