കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനുമായ പ്രഭാവർമ്മ രചിച്ച ശ്യാമമാധവം എന്ന കൃതിയ്ക്ക് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന അവാർഡ് നൽകുന്നതിനെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത്. സന്യാസിമാരുടെ കൂട്ടായ്മയായ മാർഗദർശക് മണ്ഡലും ഹിന്ദുഐക്യവേദിയുമാണ് പ്രതിഷേധം ഉയർത്തുന്നത്. 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2013 ലെ വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ രചനയാണ് ശ്യാമമാധവം. ശ്രീകൃഷ്ണനെ തെറ്റായ രീതിയിൽ ചിത്രീകരിച്ച കൃതിക്ക് ദേവസ്വം ജ്ഞാനപ്പാന അവാർഡ് നൽകുന്നത് നീതീകരിക്കാനാവില്ലെന്നതാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഭക്തകവിയായ പൂന്താനത്തിന്റെ പേരിലുള്ള പുരസ്കാരം കൃഷ്ണനെ വികലമായി ചിത്രീകരിച്ച പ്രഭാവർമ്മയ്ക്ക് നൽകുന്നത് അംഗീകരിക്കാൻ ആവില്ല എന്നതാണ് സംഘടനകളുടെ നിലപാട്.
"പ്രഭാവർമ മികച്ച കവി ആണെങ്കിലും ശ്യാമമാധവത്തിൽ ശ്രീകൃഷ്ണനെ ചിത്രീകരിച്ചത് ശരിയായല്ല. ഒരു ശ്രീകൃഷ്ണ ക്ഷേത്ര ഭരണസമിതി തന്നെ പ്രഭാവർമ്മയ്ക്ക് പുരസ്കാരം നൽകുന്നത് മറ്റ് താല്പര്യങ്ങൾക്ക് വേണ്ടിയാണ്,' സന്യാസിമാരുടെ കൂട്ടായ്മയായ ഹിന്ദു മാർഗദർശക് മണ്ഡൽ രക്ഷാധികാരി പ്രജ്ഞാനാന്ദതീർഥപാദസ്വാമി പറഞ്ഞു. "മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ഈ പുരസ്കാരം നൽകുന്നത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണ്. ഭക്തരെ അവഹേളിക്കുന്ന സമീപനമാണിത്, ' അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സംഘടന. Also Read- അവിനാശി അപകടം: കണ്ടെയ്നർ ലോറിയുമായി മുറുക്കി ഘടിപ്പിക്കാത്തത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി ഹിന്ദു ഐക്യവേദിയും ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ രംഗത്തുവന്നിട്ടുണ്ട്. തീരുമാനം പുനപരിശോധിച്ചില്ലെങ്കിൽ ഭക്തരുടെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഹിന്ദു ഐക്യവേദി. ഫെബ്രുവരി 28 ന് വൈകുന്നേരം ഗുരുവായൂരിൽ വച്ചാണ് ജ്ഞാനപ്പാന അവാർഡ് നൽകുന്നത്. മലയാള സാഹിത്യ ചരിത്രത്തില്‍ അത്യപൂര്‍വ ബഹിഷ്കരണത്തിന് വിധേയമായ കവിതയാണ് ശ്യാമമാധവം. 2012 മെയ് മാസത്തിൽ സമകാലിക മലയാളം വാരികയില്‍ കാവ്യപരമ്പരയായാണ് ശ്യാമമാധവം പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇതിനിടെയാണ് ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കവി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിനോടുള്ള പ്രതിഷേധമായി കവിത തുടര്‍ന്ന് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് വാരികയുടെ പത്രാധിപർ എസ്.ജയചന്ദ്രൻ നായർ തീരുമാനിച്ചു. കവിത മൂന്നാം ലക്കത്തിൽ പ്രസിദ്ധീകരണം നിര്‍ത്തിയത് മലയാള സാസ്കാരിക രംഗത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഈ സംഭവത്തോടെയാണ് ശ്യാമമാധവം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
പ്രഭാവർമ്മയ്ക്ക് ഗുരുവായൂർ ദേവസ്വം അവാർഡ് നൽകുന്നതിനെതിരെ ഹൈന്ദവ സംഘടനകൾ
അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത് തുടരുന്നു; ജനവാസമേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വെക്കും
'സര്‍ക്കാര്‍ ന്യായമായ ശമ്പളം തരുന്നുണ്ട്, പിന്നെ എന്തിനാണ് നക്കാപിച്ച വാങ്ങുന്നത്'; കൈക്കൂലിക്കാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്
മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണത്തിൽ പശു ചത്തു; ഒരാഴ്ചയ്ക്കിടെ ചത്തത് നാല് പശുക്കൾ
കേരളത്തിന്റെ ധൂർത്ത് മൂലമുള്ള കടക്കെണി കേന്ദ്രത്തിന്റെ തലയിൽ കെട്ടി വയ്ക്കരുത്; ധനമന്ത്രിക്ക് അറിവില്ലാത്തതാണോ തെറ്റിദ്ധരിപ്പിക്കുകയാണോ? വി.മുരളീധരന്
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കം അപകടകാരണമെന്ന് പോലീസ്
വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധ; അല്‍ഫാമും മന്തിയും കഴിച്ച ഇരുപതിലധികം പേർ ആശുപത്രിയിൽ
'മാഷേ മണ്ണുണങ്ങും മുമ്പ് കളവ് പറയരുത്'; മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ റസാഖിന്റെ ഭാര്യ
'കല്യാണത്തെ' ചൊല്ലി കലിപ്പ്; കെപിസിസി ഓഫീസിൽ KSU നേതാക്കൾ തമ്മിലടിച്ചു; നിഷേധിച്ച് നേതൃത്വം
നായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും മുംബൈയില്‍ മുങ്ങിമരിച്ചു
തട്ടിപ്പ് കേസിലെ പ്രതി ഫോൺ പേ വഴി 263 രൂപ നൽകി; ഹോട്ടലുടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു