• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അംബേദ്കറെ നായരാക്കി' പുസ്തകത്തിന്റെ കവറിനെ ചൊല്ലി വിവാദം

'അംബേദ്കറെ നായരാക്കി' പുസ്തകത്തിന്റെ കവറിനെ ചൊല്ലി വിവാദം

അംബദ്കറെ സവർണ്ണഛായയുള്ള രൂപത്തിൽ പുസ്തക കവർ അവതരിപ്പിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

  • Last Updated :
  • Share this:
ഉണ്ണി ആറിന്റെ പുതിയ പുസ്തകമായ മലയാളി മെമ്മോറിയലിന്റെ പുറംകവർ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പുസ്തകത്തിന്റെ കവറിനെ ചൊല്ലിയുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. കവറിനെതിരെ ശക്തമായി പ്രതികരിച്ച് ചിന്തകൻ സണ്ണി എം കപിക്കാട് രംഗത്ത് വന്നു. വ്യത്യസ്തമായ പുസ്തക കവറുകൾ കൊണ്ട് പ്രശസ്തനായ സൈനുൽ ആബിദിന്റെതാണ് കവർ ഡിസൈന്‍. മാർക്കറ്റിംഗിന്റെ ഭാഗമാണ് വ്യത്യസ്തമായ കവർ എന്ന് ഒരു വിഭാഗം പറയുമ്പോഴും കേരളത്തിലെ ദളിത് ചിന്തകരേയും സാംസ്കാരിക പ്രവർത്തകരേയും ഡീസീ ബുക്ക്സിന്റെ ഈ പുസ്തക കവർ ചൊടിപ്പിച്ചിരിക്കുകയാണ്.

അംബദ്കറെ സവർണ്ണാധിപത്യത്തിൻ കീഴിലാക്കാനുള്ള ശ്രമം പലകോണുകളിൽ നിന്നും നടന്നിട്ടുള്ളതിനാലാണ് ഈ വിവാദത്തിന് ശക്തി കൂടുന്നത്. എസ് ഹരീഷ് അടക്കമുള്ള നിരവധി എഴുത്തുകാര്‍ പുറത്തിറങ്ങിയ വിവാദപരമായ കവർ പങ്കുവെച്ചിരുന്നു. പുസ്തകത്തിന്റെ കവർ പേജിൽ അംബേദ്കറെ കസവു കരയുളള മുണ്ടും മേൽമുണ്ടും ഷർട്ടും ധരിച്ച് ചാരുകസേരയിൽ ഇരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അംബദ്കറിന് അടുത്തു തന്നെ ഒരു കിണ്ടിയും ചുവരിൽ കോട്ടിട്ട ഗാന്ധിയുടെ ചിത്രവും ഉണ്ട്.

വിവാദമുണ്ടാക്കി വിപണി പിടിച്ചടക്കാനുള്ള ഗൂഢാലോചനയാവാമിതെന്ന് പലരും അഭിപ്രായപ്പെട്ടു. ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് ഇതിനെതിരെ പ്രതികരിച്ചിരുന്നു. അംബേദ്കറുടെ സ്വത്വത്തിന് മേലുള്ള സവർണ്ണ അധിനിവേശം എന്നാണ് കപിക്കാട് ഇതിനെ വിശേഷിപ്പിച്ചത്. "നായരെപ്പോലെ തോന്നിക്കുന്ന ഉയർന്ന ജാതി വസ്ത്രം ധരിച്ച അംബേദ്കറുടെ അത്തരമൊരു ചിത്രം ഒരിക്കലും അംബേദ്കറുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല.ശരിക്കും ഇത് അദ്ദേഹത്തിന് അപമാനകരമാണ്," അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

also read: ‘സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും, സിസ്റ്റർ ആണെങ്കിൽ അതിലും നല്ലത്’; ടി പത്മനാഭൻ

അംബേദ്കർ തന്റെ ജീവിതകാലത്ത് എതിർക്കാൻ ശ്രമിച്ചതെല്ലാം ഇപ്പോൾ ബലമായി അടിച്ചേൽപ്പിക്കുകയാണെന്ന് കപിക്കാട് പറഞ്ഞു. അംബേദ്കറെ കീഴടക്കാനുള്ള ചില നിക്ഷിപ്ത ഗ്രൂപ്പുകളുടെ ശ്രമങ്ങളെ ഈ കവർ പ്രതീകപ്പെടുത്തുന്നു. പുസ്‌തകത്തിന്റെ പുറംചട്ട ഒരുക്കിയ കെണിയിൽ വീഴരുതെന്ന് ദലിത് സമൂഹത്തിന് മുന്നറിയിപ്പ് നൽകി.

see also: പുതിയ മലയാള എഴുത്തുകാരുടെ ഭാഷ വായനയില്‍ നിന്ന് അകറ്റുന്നുണ്ടോ?

എന്തുകൊണ്ട് ഈ കവർ ?
കവർചിത്രങ്ങളിലൂടെ രാഷ്ട്രീയത്തെ അവതരിപ്പിക്കുന്ന ഒരു സീരിസിന്റെ ഭാഗമാണ് ഈ കവർ എന്ന് സൈനുൽ ആബിദ് ന്യൂസ് 18 നോട് പറഞ്ഞു.'മലയാളി മെമ്മോറിയൽ എന്ന കഥ വായിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഈ കവർ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാവാൻ സാധ്യതയുണ്ട്. ഈ കഥയിലെ സന്തോഷ് നായർ തന്റെ ജാതിപ്പേരിനൊപ്പം യഥാർത്ഥ പേര് നിലനിർത്താനും അംബേദ്ക്കർ എന്ന വട്ടപ്പേര് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്. ഒരേ സമയം ഇരട്ടപ്പേരായി വീണ അംബേദ്ക്കർ എന്ന വിളിയും അതേ സമയം ഉള്ളിലെ ജാതി ബോധവുമാണ് ഇങ്ങനെ ഒരു കവർ ചിത്രീകരിക്കുവാൻ ഇടയാക്കിയത്. സന്തോഷിന്റെ ഫിസിക്കാലിറ്റിയിലെ അംബേദ്ക്കറും ഉള്ളിലെ ജാതി മേൽക്കോയ്മാ ബോധവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഈ കവർ ചിത്രീകരിക്കുന്നതിലേക്ക് എന്നെ പ്രചോദിപ്പിച്ചത്, സൈനുൽ ആബിദ് പറഞ്ഞു.

മുൻപ് സൈനുൽ ആബിദ് ബെന്യാമിന്റെ മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾക്ക് ഇത്തരത്തിൽ ചെയ്ത കവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Published by:Amal Surendran
First published: