കര്‍ഷകമോര്‍ച്ച പ്രവര്‍ത്തകരാണ് സേവന പ്രവവര്ത്തനത്തിന്റെ ഭാഗമായി കൃഷിഭവന് പെയിന്റടിച്ച് തരാമെന്ന് പറഞ്ഞ് കാര്‍ത്തികപ്പള്ളി കൃഷിഭവന് അധികൃതരെ സമീപിച്ചത്.
ആലപ്പുഴ: ശ്രമദാനത്തിന്റെ ഭാഗമായി കാര്‍ത്തികപ്പള്ളി കൃഷിഭവന് കാവി നിറമടിച്ച് കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകര്‍. വിവാദമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ഷകമോര്‍ച്ചയുടെ കാര്‍ത്തികപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയിലെ പ്രവര്‍ത്തകരാണ് സേവന പ്രവവര്ത്തനത്തിന്റെ ഭാഗമായി കൃഷിഭവന് പെയിന്റടിച്ച് തരാമെന്ന് പറഞ്ഞ് കാര്‍ത്തികപ്പള്ളി കൃഷിഭവന് അധികൃതരെ സമീപിച്ചത്.
അധികൃതര്‍ അനവദിച്ചതോടെ കര്‍ഷകമോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രമദാനത്തിന്റെ ഭാഗമായി കൃഷിഭവന്റെ മതിലിനും ചുമരിനും കാവിനിറമടിച്ചു. ഈ സമയം ജീവനക്കാര്‍ കമ്മിറ്റിയില്‍ പങ്കെടക്കുന്നതിനായി പുറത്ത് പോയിരിക്കുകയാണ്. തിരിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിന്റെ കാവിനിറം ശ്രദ്ധയില്‍പ്പെട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു.
സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പഞ്ചായത്ത് കമ്മിറ്റി അധികൃതര്‍ ഇടപെട്ട് നിറം മാറ്റി. പഞ്ചായത്ത് ഭരിക്കുന്നത് ഇടതുമുന്നണിയാണ്. നിറം മാറ്റാനാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരെ പഞ്ചായത്ത് പ്രസിഡന്റും കൃഷി വകുപ്പ് ജീവനക്കാരും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി പിന്മാറി. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് മുന്‍കൈയെടുത്താണ് നിറം മാറ്റിയത്.
Suresh Gopi | ആദിവാസി വൈദ്യന്മാരോട് വാക്കുപാലിച്ച് സുരേഷ് ഗോപി; കേന്ദ്ര ആയുഷ് മന്ത്രിയുമായി കൂടിക്കാഴ്ച
ന്യൂഡല്‍ഹി: ആദിവാസി വൈദ്യന്മാര്ക്ക് നല്കിയ വാക്കുപാലിച്ച് സുരേഷ് ഗോപി(Suresh Gopi). കേരളത്തിലെ ഗോത്ര ചികിത്സയ്ക്ക്(Tribal Treatment) അംഗീകാരം നേടിയെടുക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രി സോനോവാളുമായി(Sarbananda Sonowal, Minister of AYUSH) വൈദ്യന്മാര്ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി വൈദ്യന്മാര്ക്കാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയത്.
ആദിവാസി ഊരുകളിലെ പര്യടനത്തിനിടെയായിരുന്നു പാരമ്പര്യ വൈദ്യമേഖലയിലെ പ്രശ്നങ്ങള്‍ സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സഹായം നല്‍കാമെന്ന് ഉറപ്പ് നല്കിയ സുരേഷ്ഗോപി ആദിവാസി വൈദ്യന്മാര്ക്ക് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു.
ഈ മാസം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കേരളത്തിലെത്തും. ഗോത്ര ചികിത്സയ്ക്ക് അംഗീകാരം, വനംവകുപ്പ് ഉദ്യോഗസ്ഥരുടം പീഡനം അവസാനിപ്പിക്കണം, പാരമ്പര്യ അറിവുകളുടെ സംരക്ഷണം എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍. കേന്ദ്രമന്ത്രി കേരളത്തിലെത്തുമ്പോള്‍ വൈദ്യന്മാരുമായി ചര്‍ച്ചനടത്തി പ്രശ്നപരിഹാരത്തിന് നടപടിയെടുക്കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.