• HOME
  • »
  • NEWS
  • »
  • kerala
  • »
  • Squirrel | 'വിള നശിപ്പിക്കുന്ന അണ്ണാന്‍ കൃഷി പദ്ധതിയുടെ ഭാഗ്യചിഹ്നം'; കര്‍ഷകര്‍ കൃഷി മന്ത്രിക്ക് പരാതി നല്‍കി

Squirrel | 'വിള നശിപ്പിക്കുന്ന അണ്ണാന്‍ കൃഷി പദ്ധതിയുടെ ഭാഗ്യചിഹ്നം'; കര്‍ഷകര്‍ കൃഷി മന്ത്രിക്ക് പരാതി നല്‍കി

കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് അണ്ണാറക്കണ്ണനെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തതെന്നും അണ്ണാന്‍ ഉപദ്രവകാരിയല്ലെന്നുമാണ് കൃഷിവകുപ്പിന്റെ വാദം

  • Share this:
    തിരുവനന്തപുരം: കൃഷി വകുപ്പിന്റെ(Agriculture Department)  'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി അണ്ണാറക്കണ്ണനെ(Squirrel) തെരഞ്ഞൈടുത്തതിനെതിരെ കര്‍ഷകര്‍(Farmers). 'ചില്ലു' എന്ന അണ്ണാറക്കണ്ണനെയാണ് പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്തത്. വിളകള്‍ നശിപ്പിക്കുന്ന അണ്ണാനെ ഭാഗ്യചിഹ്നമാക്കിയത് ശരിയല്ലെന്നാണ് ഒരു വിഭാഗം കര്‍ഷകരുടെ പരാതി.

    കൊക്കോ, പപ്പായ, ജാതിക്ക, റംബൂട്ടാന്‍ തുടങ്ങിയ വിളകള്‍ക്കാണ് അണ്ണാന്‍ വില്ലനാകുന്നത്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം കര്‍ഷകര്‍ കൃഷിമന്ത്രിയ്ക്കും ഡയറക്ടര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് അണ്ണാറക്കണ്ണനെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തതെന്നും അണ്ണാന്‍ ഉപദ്രവകാരിയല്ലെന്നുമാണ് കൃഷിവകുപ്പിന്റെ വാദം.

    Also Read-BJP | ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കി; തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന എളമരം കടവ് പാലം തുറന്നുകൊടുത്ത് BJP

    അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല് ചിഹ്നം അര്‍ഥമാക്കുന്നെന്നും തീരുമാനം മാറ്റില്ലെന്നും കൃഷിവകുപ്പ് വ്യക്തമാക്കി. കുട്ടികളെ കൂടി കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഭാഗ്യചിഹ്നമായി അണ്ണാറക്കണ്ണനെ രൂപകല്പന ചെയ്തത്. കണ്ണൂര്‍ സ്വദേശി ആര്‍ട്ടിസ്റ്റ് ദീപക് മൗത്താട്ടിലാണ് ഭാഗ്യചിഹ്നത്തിന്റെ സ്രഷ്ടാവ്. ചിഹ്നം സംബന്ധിച്ച വിവാദം നിര്‍ഭാഗ്യകരമാണെന്ന് ദീപക് പറയുന്നു.

    Also Read-Suicide | വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന് ചോദ്യം ചെയ്ത നേതാവിനെ CPM കൈവിട്ടു; ഗൃഹനാഥന്‍ ജീവനൊടുക്കി

    റ്റമുണ്ടുടുത്ത്, തലയില്‍ തോര്‍ത്തു ചുറ്റി, ഒരു കയ്യില്‍ കൈക്കോട്ടും മറുകയ്യില്‍ കുട്ട നിറയെ പച്ചക്കറിയുമായാണ്് ചില്ലു എന്ന അണ്ണാറക്കണ്ണന്റെ നില്‍പ്. പരിമിതമായ സ്ഥലത്തു പോലും കൃഷിയിറക്കുക എന്ന ആശയമാണു പദ്ധതിയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ചില്ലുവിനെ കഥാപാത്രമാക്കി 3ഡി അനിമേഷന്‍ വിഡിയോകള്‍ ഉള്‍പ്പെടെ വന്‍പ്രചാരണ പരിപാടികള്‍ക്കാണു കൃഷി വകുപ്പു തയാറെടുക്കുന്നത്.
    Published by:Jayesh Krishnan
    First published: