നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണന്താനവും സുനില്‍കുമാറും ഉദ്ഘാടനം ചെയ്തത് ഒരേ പദ്ധതി; കിസാന്‍ സമ്മാനിലും വിവാദം

  കണ്ണന്താനവും സുനില്‍കുമാറും ഉദ്ഘാടനം ചെയ്തത് ഒരേ പദ്ധതി; കിസാന്‍ സമ്മാനിലും വിവാദം

  പദ്ധതിയുടെ  ഉദ്ഘാടനം തിരുവനന്തപുരത്ത് കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും തൃശൂരില്‍ മന്ത്രി വി.എസ് സുനില്‍ കുമാറും നിർവഹിച്ചതാണ് പുതിയ വിവാദത്തിന് തിരകൊളുത്തിയിരിക്കുന്നത്.

  malayalam.news18.com

  malayalam.news18.com

  • Last Updated :
  • Share this:
   തിരുവനന്തപുരം/തൃശൂര്‍: കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ കിസാന്‍ സമ്മാനിന്റെ പേരിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. പദ്ധതിയുടെ  ഉദ്ഘാടനം തിരുവനന്തപുരത്ത് കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും തൃശൂരില്‍ മന്ത്രി വി.എസ് സുനില്‍ കുമാറും നിർവഹിച്ചതാണ് പുതിയ വിവാദത്തിന് തിരകൊളുത്തിയിരിക്കുന്നത്.

   തിരുവനന്തപുരത്തെ ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തത്. ചടങ്ങിലേക്ക് വകുപ്പ് മന്ത്രിയേയോ സ്ഥലം എംഎല്‍എയോ ക്ഷണിച്ചതുമില്ല. ഇതിനു പിന്നാലെയാണ് ഇതേ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്തത്. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറായിരുന്നു ഉദ്ഘാടകന്‍. ബിജെപിയുടെ നടപടി രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് സുനില്‍ കുമാര്‍ ആരോപിച്ചു.

   Also Read കർഷകർക്ക് പ്രതിവർഷം 6000 രൂപ: കിസാൻ സമ്മാൻ നിധി പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

   നേരത്തെ ശിവഗിരി തീര്‍ഥാടക സര്‍ക്യൂട്ട് ഉദ്ഘാടനവുമായി ബന്ധപ്പെട്ടും വിവാദമുയര്‍ന്നിരുന്നു. അന്ന് പദ്ധതി ഉദ്ഘാടനം ചെയ്തത് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് എത്തിയെങ്കിലും കണ്ണന്താനം വേദിയിലുണ്ടായിരുന്നു വിളക്കിന്റെ തിരികളെല്ലാം ഒറ്റയ്ക്കു തെളിക്കുകയായിരുന്നു.   First published:
   )}