• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്കൂൾ കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ വി ഡി സവർക്കർ; പ്രതിഷേധം

സ്കൂൾ കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ വി ഡി സവർക്കർ; പ്രതിഷേധം

സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷം ധരിപ്പിച്ച് കുട്ടികളെ ഒരുക്കിയ റാലിയിൽ വി ഡി സവർക്കറെ കൂടി ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണം.

  • Last Updated :
  • Share this:
മലപ്പുറം: അരീക്കോട്  കീഴുപറമ്പ് ജി.വി.എച്ച്.എസിൻ്റെ  സ്വാതന്ത്ര്യ ദിന റാലിയിൽ വി ഡി സവർക്കറെ ഉൾപ്പെടുത്തിയതിന് എതിരെ പ്രതിഷേധം.  യൂത്ത് ലീഗും യൂത്ത് കോൺഗ്രസും എസ് ഡി പി ഐ യും ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ചുമതലയുള്ള  അധ്യാപകനോട് വിശദീകരണം തേടിയതായി സ്കൂൾ അധികൃതർ പറഞ്ഞു. സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷം ധരിപ്പിച്ച് കുട്ടികളെ ഒരുക്കിയ റാലിയിൽ വി ഡി സവർക്കറെ കൂടി ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണം.

എഴുപത് സ്വതന്ത്ര്യ സമര സേനാനികളെ അണിനിരത്തിയായിരുന്നു റാലി. ഡ്രസിംങ്ങ് റൂമിൽ നിന്ന് അണിയിച്ചൊരുക്കി സവർക്കറുടെ പേരെഴുതിയ ബോർഡ് ശരീരത്തിൽ തൂക്കി  പുറത്തിറങ്ങിയ വിദ്യാർത്ഥിയെ കണ്ട ഒരു അധ്യാപകൻ പേര് മാറ്റിയെങ്കിലും അതേ വേഷവിധാനത്തിൽ റാലിയിൽ മുഴുവനായി കുട്ടി പങ്കെടുത്തു എന്ന് ആണ് പ്രതിഷേധക്കാർ പറയുന്നത്. വൈകിട്ടോടെ ഒരു രക്ഷിതാവിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റാടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇതോടെ സ്കൂളിലെക്ക് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനവുമായി എത്തി. യൂത്ത് കോൺഗ്രസും എസ്.ഡി.പി.ഐയും വിഷയത്തിൽ പ്രതിഷേധിച്ചു. അധ്യാപകനെതിരെ നടപടി വേണമെന്നാണ് ആവശ്യം.

Also Read-മന്ത്രി വീണാ ജോര്‍ജ് ഉയര്‍ത്തിയ പതാക നിവര്‍ന്നില്ല; ഉയർത്തിയത് പൊലീസ് ഉദ്യോഗസ്ഥൻ; അന്വേഷണം

'ഇത് വാട്ട്സ് അപ്പ് ഗ്രൂപ്പിൽ കണ്ടപ്പോൾ ആണ് യൂത്ത് ലീഗ് അറിയുന്നത്. അപ്പോഴേക്കും യൂട്യൂബിൽ നിന്നും പരേഡ് ദൃശ്യങ്ങൾ ഒഴിവാക്കിയിരുന്നു. ഇത് ഒതുക്കി തീർക്കാൻ ആണ് നീക്കം നടന്നത്. അപ്പൊൾ തന്നെ യൂത്ത് ലീഗ് സ്കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. അപ്പോഴാണ് നാട്ടുകാർ ഇത് അറിയുന്നത്. ഞങ്ങൾ ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് പ്രധാനാധ്യാപകന് നിവേദനം നൽകിയിരുന്നു. ഇത് ഒരു പ്രധാന വിഷയം ആക്കി എടുത്ത് മുന്നോട്ട് പോകുക തന്നെ ചെയ്യും' യൂത്ത് ലീഗ് നേതാവ് വൈ പി നിസാർ പറഞ്ഞു.

എന്നാല്‍ നേരത്തെ നിശ്ചയിച്ച സ്വാതന്ത്ര്യ സമര നേതാക്കളുടെ പട്ടികയിൽ സവർക്കറെ ഉൾപ്പെടുത്തിയിരുന്നില്ല എന്നും ഇതിൻ്റെ ചുമതലയുള്ള അധ്യാപകൻ്റെ വീഴ്ചയാണ് വിവാദങ്ങൾക്ക് കാരണം എന്നും പി ടി എ നേതൃത്വം വിശദമാക്കി.  'റാലിയിൽ ഉൾപ്പെടുത്തേണ്ട നേതാക്കളുടെ പേര് നേരത്തെ തന്നെ പി ടി എ യും അധ്യാപകരും ചർച്ച ചെയ്തിരുന്നു. അപ്പൊൾ ഒന്നും വി ഡി സവർക്കറുടെ പേര് ഇതിൽ ഉൾപ്പെടുത്താൻ ഒരു ആലോചനയും ഉണ്ടായിരുന്നില്ല. ആലോചന ഇല്ലാതെ ആണ് ഒരു അധ്യാപകൻ സവർക്കറുടെ വേഷം ധരിപ്പിച്ച് കുട്ടിയെ ഒരുക്കി റാലിയിൽ പങ്കെടുപ്പിക്കുക ആയിരുന്നു. കുട്ടിയുടെ ദേഹത്ത് ഇന്ന് പേര് തൂക്കിയ ബോർഡ് ഒഴിവാക്കി ആണ് പങ്കെടുപ്പിച്ചത്. എന്തായാലും എന്താണ് സംഭവിച്ചത് എന്ന് ചുമതലയിൽ ഉള്ള അധ്യാപകനോട് ഹെഡ് മാസ്റ്റർ വിശദീകരണം ചോദിച്ചിട്ടുണ്ട്' പി ടി എ പ്രസിഡൻ്റ് ഫാസിൽ പറഞ്ഞു.

Also Read-'പാകിസ്ഥാനിലേക്ക് ടിക്കറ്റ് തന്നവരോട് പറയാനുള്ളത് വാരിയംകുന്നത്ത് ബ്രിട്ടീഷുകാരോട് പറഞ്ഞ മറുപടി': കെടി ജലീൽ

റാലിയിലെ ചുമതലയുള്ള   ടീം ലീഡറോട് വിശദീകരണം ചോദിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ആരൊക്കെ എന്തെല്ലാം വി ഡി സവർക്കറെ പറ്റി പറഞ്ഞാലും പുകഴ്ത്തിയാലും  സ്വതന്ത്ര സമര സേനാനികളുടെ പട്ടികയിൽ  സവർക്കറെ അംഗീകരിക്കില്ല എന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.
Published by:Jayesh Krishnan
First published: