HOME » NEWS » Kerala »

സംഘപരിവാര്‍ അനുകൂല നിലപാട്: കെ.കെ മുഹമ്മദിനെ ആദരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു

സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിപാടി സംഘാടകര്‍ ഉപേക്ഷിച്ചത്.

News18 Malayalam | news18-malayalam
Updated: October 16, 2019, 8:32 PM IST
സംഘപരിവാര്‍ അനുകൂല നിലപാട്: കെ.കെ മുഹമ്മദിനെ ആദരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു
news18
  • Share this:
കോഴിക്കോട്: പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദിനെ കോഴിക്കോട് ഫാറൂഖ്  കോളേജിൽ വെച്ച് ആദരിക്കാനുള്ള തീരുമാനം സംഘാടകർ ഉപേക്ഷിച്ചു. അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ കേരളത്തിലെ പൂർവ വിദ്യാർഥികൾ സര്‍ സയ്യിദ് ദിനത്തോടനുബന്ധിച്ച് 19നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് ഉപേക്ഷിച്ചത്.

also read:സ്കൂളിൽ നിന്ന് പത്തും പതിനഞ്ചും വർഷം പഠിക്കാത്ത പല ഭാഷകളും പഠിച്ചത് എവിടെ നിന്നാ ?

കെ.കെ മുഹമ്മദിന്റെ സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിപാടി സംഘാടകര്‍ ഉപേക്ഷിച്ചത്.

അധ്യക്ഷത വഹിക്കേണ്ടിയിരുന്ന പി.കെ അബ്ദുറബ്ബ് എം.എല്‍.എ നേരത്തെ ചടങ്ങില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ചടങ്ങിനെതിരെ എം.എസ്.എഫ്, ക്യാംപസ് ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
First published: October 16, 2019, 8:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories